ഖത്തറിലെ പ്രവാസികള്‍ക്ക് കുടുംബത്തെ കൊണ്ട് വരുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നു 

Update: 2018-05-19 17:09 GMT
ഖത്തറിലെ പ്രവാസികള്‍ക്ക് കുടുംബത്തെ കൊണ്ട് വരുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നു 

ഖത്തറിലെ പ്രവാസികള്‍ക്ക് രക്ഷിതാക്കളടക്കം കുടുംബത്തെ കൊണ്ട് വരുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നു

ഖത്തറിലെ പ്രവാസികള്‍ക്ക് രക്ഷിതാക്കളടക്കം കുടുംബത്തെ കൊണ്ട് വരുന്നതിനുള്ള വ്യവസ്ഥകള്‍ ലഘൂകരിക്കുന്നു. ഇതിനായി രക്ഷിതാക്കള്‍ക്കുള്ള വിസാ ചട്ടങ്ങള്‍ കുടുംബ വിസക്ക് സമാനമാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അസി. ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസ്സര്‍ ജാബിര്‍ അല്‍ അത്തിയ പറഞ്ഞു. ഖത്തറിലേക്കുള്ള പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച പുതിയ തൊഴില്‍-കുടിയേറ്റ നിയമ പ്രകാരം രക്ഷിതാക്കള്‍ക്കുള്ള വിസ വ്യവസ്ഥകള്‍ കുടുംബ വിസക്ക് സമാനമാക്കിയതായാണ് അധികൃതര്‍ അറിയച്ചത്.

Advertising
Advertising

ഇതിനായി രക്ഷിതാക്കളുടെ ഏക ആശ്രയമാണ് അപേക്ഷകനെന്ന് തെളിയിക്കേണ്ടി വരും. മാത്രമല്ല രക്ഷിതാക്കള്‍ക്ക് വിസ ലഭിക്കാന്‍ യോഗ്യതയുള്ള നിശ്ചിത വിഭാഗത്തിലാണോ ജോലി ചെയ്യുന്നതെന്നും ഉറപ്പാക്കണം. പ്രവാസികള്‍ക്ക് അവരുടെ കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടു വരുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുകയാണ് ലക്ഷ്യമെന്നും ഇതിനായി ചില വ്യവസ്ഥകള്‍ മാറ്റുകയോ പരിഷ്‌കരിക്കുകയോ ആണ് ചെയ്തതെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പാസ്‌പോര്‍ട്ട് ജനറല്‍ ഡയറക്ടറേറ്റ് അസി. ഡയറക്ടര്‍ ബ്രിഗേഡിയര്‍ നാസ്സര്‍ ജാബിര്‍ അല്‍ അത്തിയ പറഞ്ഞു.

Full View

അതേസമയം സ്വകാര്യ മേഖലയിലെ പ്രവാസികള്‍ക്ക് കുടുംബ വിസ ലഭിക്കുന്നതിന് കുറഞ്ഞത് പ്രതിമാസം 7,000-10,000 റിയാല്‍ ശമ്പളം നിര്‍ബന്ധമാണ്. വിദേശത്ത് നിന്ന് തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ പുതിയ നിയമത്തില്‍ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ കുടുംബ വിസയിലെ വ്യവസ്ഥകളിലോ ഭാര്യക്കും മക്കള്‍ക്കുമുള്ള താമസാനുമതി രേഖയിലോ വ്യത്യാസം വരുത്തിയിട്ടില്ല.

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Similar News