പൂക്കളുമായെത്തിയ റോസിയെ വരവേറ്റ് ദുബൈ വിമാനത്താവളത്തിലെ പൂക്കളം

Update: 2018-05-19 21:14 GMT
Editor : Jaisy
പൂക്കളുമായെത്തിയ റോസിയെ വരവേറ്റ് ദുബൈ വിമാനത്താവളത്തിലെ പൂക്കളം
Advertising

ഇത് എമിറേറ്റിസിന്റെ പുഷ്പ വിമാനമാണ്

മലയാളി ഉള്ളിടത്തെല്ലാം ഓണമുണ്ട്, ഓണപൂക്കളവുമുണ്ട്. ദുബൈ നഗരത്തില്‍ ഓണാഘോഷം പുതുമയല്ല. എന്നാല്‍, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്നലെ മനോഹരമായ ഒരു പൂക്കളം ഒരുങ്ങി. ലോകമെങ്ങും പൂക്കളുമായി പറക്കുന്ന റോസി എന്ന വിമാനത്തെ വരവേല്‍ക്കായിരുന്നു ആ പൂക്കളം.

Full View

പുഷ്പക വിമാനമെന്നൊക്കെ കേട്ടുകാണും. പക്ഷെ ഇത് എമിറേറ്റിസിന്റെ പുഷ്പ വിമാനമാണ്. പേര് റോസി. ലോകമെമ്പാടും പൂക്കളുമായി പറക്കുന്ന ബോയിങ് 777 സ്കൈകാര്‍ഗോയുടെ വിമാനം. മലയാളിയുള്ള നാട്ടിലേക്കെല്ലാം ഓണ പൂക്കളെത്തിക്കുന്ന തിരക്കിലാണിപ്പോള്‍ റോസി. ഓണപൂക്കളുമായി റോസി ദുബൈയിലെത്തിയപ്പോള്‍ പൂക്കളമൊരുക്കി ഓണാശാംസ നേര്‍ന്നാണ് വിമാനത്താവളം അവളെ വരവേറ്റത്. ഓണസദ്യക്കായി 2200 ടണ്‍ പച്ചക്കറികളും റോസി ഇന്ത്യയില്‍ നിന്ന് വിവിധ രാജ്യങ്ങളിലെത്തിച്ചു. അതില്‍ 1700 ടണ്ണും ഗള്‍ഫിലേക്കായിരുന്നു. ആഗസ്റ്റ് 28 ന് ചൈനയിലെ വലന്റൈന്‍സ് ഡേ ആയിരുന്നു. പൂക്കളുമായി അങ്ങോട്ടും പറന്നു റോസി. 14 ബോയിങ് 777 അടക്കം എമിറേറ്റ്സ് സ്കൈ കാര്‍ഗോക്ക് 260 വിമാനങ്ങളുണ്ട്. അവയില്‍ ഏറ്റവും സുന്ദരി പൂ ചൂടിയ റോസി തന്നെ.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News