ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഖത്തറില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്നു

Update: 2018-05-20 16:50 GMT
Editor : Jaisy
ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഖത്തറില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്നു

ദോഹയില്‍ കൂടുതല്‍ ക്ലിനിക്കുകള്‍ തുറക്കാനും നിലവിലെ ആശുപത്രികളുടെ വികസനവുമടക്കം ബൃഹദ്പദ്ധതികളാണ് ഗ്രൂപ്പിനുള്ളതെന്ന് ആസ്റ്റര്‍ ഖത്തര്‍ സി ഇ ഒ ഡോക്ടര്‍ സമീര്‍ മൂപ്പന്‍ പറഞ്ഞു

ആതുരസേവനരംഗത്ത് ഗള്‍ഫിലും ഇന്ത്യയിലും സജീവസാന്നിദ്ധ്യമായ ആസ്റ്റര്‍ ഡി എം ഹെല്‍ത്ത് കെയര്‍ ഖത്തറില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കുന്നു. ദോഹയില്‍ കൂടുതല്‍ ക്ലിനിക്കുകള്‍ തുറക്കാനും നിലവിലെ ആശുപത്രികളുടെ വികസനവുമടക്കം ബൃഹദ്പദ്ധതികളാണ് ഗ്രൂപ്പിനുള്ളതെന്ന് ആസ്റ്റര്‍ ഖത്തര്‍ സി ഇ ഒ ഡോക്ടര്‍ സമീര്‍ മൂപ്പന്‍ പറഞ്ഞു.

Full View

2003 മാര്‍ച്ച് പത്തിന് ദോഹ മുഷൈരിബില്‍ തുടക്കം കുറിച്ച ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ 15 വര്‍ഷത്തിനകം ആറു ക്ലിനിക്കുകളും ഏഴു ഫാര്‍മസികളുമായി ഖത്തറിലുടനീളം ശാഖകളുള്ള ഗ്രൂപ്പായി മാറിക്കഴിഞ്ഞതായി സി ഇ ഒ ഡോക്ടര്‍ സമീര്‍ മൂപ്പന്‍ അറിയിച്ചു. ഇതിനു പുറമെ ഒരു ഡയഗ്‌നോസിസ് സെന്ററും ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുമായി നൂറിലധികം ഡോക്ടര്‍മാരടക്കം 700 ലധികം ജീവനക്കാരും ഗ്രൂപ്പിനു കീഴിലുണ്ട് .

Advertising
Advertising

15 ാം വര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് സി ഇ ഡോക്ടര്‍ സമീര്‍ മൂപ്പന്‍ അറിയിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തുടക്കം കുറിച്ച ആസ്റ്റര്‍ വളണ്ടിയര്‍ എന്ന സി.എസ്.ആര്‍ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് സൗജന്യമായി സേവനങ്ങളൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ സെന്ററില്‍ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ സൗജന്യമായി മെഡിക്കല്‍ ക്യാമ്പ് നടത്തുന്നുണ്ട്. ബ്ലഡ് ബാങ്ക് ലൈസന്‍സ് ലഭിച്ച ഏക സ്വകാര്യ ആസ്പത്രിയാണ് ആസ്റ്ററെന്നും ഡോ. സമീര്‍ മൂപ്പന്‍ പറഞ്ഞു. ആസ്റ്ററിന്റെ മൊബൈല്‍ ആപ്പിലൂടെ സെക്കന്റുകള്‍ക്കം ഡോക്ടര്‍മാരുടെ അപ്പോയിന്‍മെന്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഖത്തര്‍ ചാരിറ്റി, ബലദിയ എന്നിവയുമായി സഹകരിച്ച് അടുത്തരണ്ടുവര്‍ഷത്തേക്ക് മെഡിക്കല്‍ ക്യാമ്പുകളും മറ്റും സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മെഡിക്കല്‍ ഡയറക്ടറും ചീഫ് ഓഫ് മെഡിക്കല്‍ സ്റ്റാഫുമായ ഡോ. നാസര്‍ മൂപ്പന്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍ ദോഹ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍, ഡോ കപില്‍ ചിബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News