വെല്‍ഫെയര്‍ കേരള കുവൈത്ത് ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

Update: 2018-05-21 19:53 GMT
Editor : admin

'സംഘ്പരിവാര്‍ ഫാഷിസത്തിന് ഇന്ത്യ കീഴടങ്ങില്ല' എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വര്‍ക്കിങ് കമ്മിറ്റിയംഗം ഹസനുല്‍ ബന്ന വിഷയമവതരിപ്പിച്ചു.

'സംഘ്പരിവാര്‍ ഫാഷിസത്തിന് ഇന്ത്യ കീഴടങ്ങില്ല' എന്ന തലക്കെട്ടില്‍ വെല്‍ഫെയര്‍ കേരള കുവൈത്ത് ജനാധിപത്യ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ഫഹാഹീല്‍ യൂണിറ്റി സെന്ററില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വര്‍ക്കിങ് കമ്മിറ്റിയംഗം ഹസനുല്‍ ബന്ന വിഷയമവതരിപ്പിച്ചു. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സംഗമത്തില്‍ ഫാസിസത്തിനെതിരെയുള്ള വീക്ഷണങ്ങള്‍ അവതരിപ്പിച്ചു.

Advertising
Advertising

ഭരണകൂടത്തിന്റെ ഒത്താശയോടെ ഫാഷിസ്റ്റ് ശക്തികള്‍ തുടരുന്ന അക്രമങ്ങള്‍ രാജ്യത്തെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് വലിച്ചിഴക്കുകയാണെന്ന് ജനാധിപത്യ സംരക്ഷണ സംഗമം. അഭിപ്രായപ്പെട്ടു വെല്‍ഫെയര്‍ കേരള പ്രസിഡന്റ് ഖലീല്‍ റഹ്മാന്‍ അധ്യക്ഷന്‍ ആയിരുന്നു. കൃഷ്ണന്‍ കടലുണ്ടി, അബ്ദുല്‍ ഫത്താഹ് തയ്യില്‍, മനോജ് ഉദയപുരം, തിക്കൊടി, സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍, മുഹമ്മദ് റിയാസ്, സഫീര്‍, കൃഷ്ണദാസ് എന്നിവര്‍ സംസാരിച്ചു . ജസീല്‍ ചെങ്ങളാന്‍ തയാറാക്കിയ ഡോക്യുമെന്റിയുടെ പ്രദര്‍ശനം അരങ്ങേറി. അന്‍വര്‍ സഈദ് സമാപന പ്രസംഗം നടത്തി. ലായിക് അഹ്മദ് സ്വാഗതവും റഫീഖ് ബാബു നന്ദിയും പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News