ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയക്കു കീഴില്‍ നോളജ് വേള്‍ഡ് സ്ഥാപിക്കാനൊരുങ്ങുന്നു
ദോഹയില്‍ നടന്ന അല്‍ജാമിഅ അലുംനി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്ലാമിയക്കു കീഴില്‍ വിദ്യാഭ്യാസ രംഗത്ത് നൂതന പദ്ധതികളുമായി നോളജ് വേള്‍ഡ് സ്ഥാപിക്കാനൊരുങ്ങുന്നതായി അല്‍ജാമിഅ റെക്ടര്‍ ഡോക്ടര്‍ അബ്ദുസ്സലാം വാണിയമ്പലം പ്രഖ്യാപിച്ചു. ദോഹയില്‍ നടന്ന അല്‍ജാമിഅ അലുംനി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ , വണ്ടൂര്‍ വനിതാ ഇസ്ലാമിയാ കോളേജ് എന്നിവിടങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ ശാന്തപുരം പ്രദേശവാസികളായ ഖത്തര്‍ പ്രവാസികള്‍കൂടി സംബന്ധിച്ച അല്‍ജാമിഅ അലുംനി സംഗമത്തില്‍ അല്‍ജാമിഅയിലെ അധ്യാപകരും പൂര്‍വ്വാധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളുമടക്കം പ്രമുഖര്‍ സംബന്ധിച്ചു ദിക്‌റയാത്ത് 2018 എന്ന് പേരിട്ടിരിക്കുന്ന വാര്‍ഷിക സംഗമം സി ഐ സി പ്രസിഡന്റ് കെ സി അബ്ദുല്ലത്തീഫ് ഉദ്ഘാടനം ചെയ്തു. ആധുനിക വിദ്യാഭ്യാസ മേഖലയില്‍ കുതിച്ചുചാട്ടം ലക്ഷ്യമിട്ട് അല്‍ജാമിഅക്കു കീഴില്‍ പുതിയ നോളജ് വേള്‍ഡ് പദ്ധതി ആരംഭിക്കുന്നതായി മുഖ്യാതിഥിയായെത്തിയ അല്‍ജാമിഅ റെക്ടര്‍ ഡോക്ടര്‍ അബ്ദുസ്സലാം വാണിയമ്പലം പ്രഖ്യാപിച്ചു.
എം. അലവിക്കുട്ടി മൗലവി, അശ്ക്കർ കബീർ , ജംഷീദ് ഇബ്രാഹിം , അസ്ഹർ അലി , മുഹമ്മദ് അലി ശാന്തപുരം ,നൗഫൽ പാലേരി ,പി പി അബ്ദുറഹീം, എം .സ് അബ്ദുറസാഖ് എന്നിവർ സംസാരിച്ചു . അൽ ജാമിഅ വിദ്യാർത്ഥി -വിദ്യാർഥിനികൾക്ക് അലുംനി ഖത്തർ ചാപ്റ്റർ ഏർപ്പെടുത്തിയ എക്സലൻസി അവാർഡ് ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ അബ്ദുറഹ്മാൻ അഹ്മദ് പ്രഖ്യാപിച്ചു
വിവിധ മേഖലകളിൽ നേട്ടം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങില്‍ ആദരിച്ചു. ഗായകനും പൂർവ്വ വിദ്യാർത്ഥിയുമായ ഷരീഫ് കൊച്ചിൻ നയിച്ച ഗാനമേള, വിൽപാട്ട് കുട്ടികളുടെ പരിപാടികൾ എന്നിവ നടന്നു.