സൗദി കിരീടാവകാശിക്ക് ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹം

Update: 2018-05-22 22:00 GMT
സൗദി കിരീടാവകാശിക്ക് ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹം

അമീര്‍ മുഹമ്മദിനെ കിരീടാവകാശിയായി തെരഞ്ഞെടുത്തിൽ അനുമോദിച്ച് കുവൈത്ത് അമീര്‍, സൽമാൻ രാജാവിന് സന്ദേശങ്ങൾ അയച്ചു

സൗദി കിരീടാവകാശിയായി തിരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന് യുഎഇ ഭരണാധികാരികളുടെ അഭിനന്ദനം. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, സൗദി ഭരണാധികാരി സൽമാൻ രാജാവിനെയാണ് അഭിനന്ദനമറിയിച്ചത്. മുഹമ്മദ് ബിൻ സൽമാൻ രാജകുമാന് ഷെയ്ഖ് ഖലീഫ എല്ലാ വിജയാശംസകളും നേർന്നു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബൂദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും മുഹമ്മദ് ബിൻ സൽമാൻ രാജകുമാനെ അഭിനന്ദിച്ചു.

ജോർദാൻ ഭരണാധികാരി അബ്ദുല്ല രാജാവ്, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽഖലീഫ, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽഫത്താഹ് അൽസീസി, യെമൻ പ്രസിഡന്റ് അബ്ദുറബ്ബ് മൻസൂർ ഹാദി, ലെബനീസ് പ്രധാനമന്ത്രി സഅദ് അൽഹരീരി എന്നിവർ ഫോണിലൂടെ മുഹമ്മദ് ബിൻ സൽമാനെ അനുമോദിച്ചു. അമീര്‍ മുഹമ്മദിനെ കിരീടാവകാശിയായി തെരഞ്ഞെടുത്തിൽ അനുമോദിച്ച് കുവൈത്ത് അമീര്‍, സൽമാൻ രാജാവിന് സന്ദേശങ്ങൾ അയച്ചു.

Tags:    

Similar News