ഖത്തറില്‍ കാര്‍ഗോ ക്ലിയറന്‍സ് രംഗത്ത് വര്‍ദ്ധന

Update: 2018-05-22 23:17 GMT
Editor : Jaisy
ഖത്തറില്‍ കാര്‍ഗോ ക്ലിയറന്‍സ് രംഗത്ത് വര്‍ദ്ധന

ഉപരോധത്തിന്റെ ആദ്യ മാസത്തേക്കാള്‍ വന്‍ വര്‍ദ്ധന കാര്‍ഗോ ക്ലിയറന്‍സ് രംഗത്ത് കൈവരിക്കനായതായി മവാനി ഖത്തര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്

ഖത്തറില്‍ കാര്‍ഗോ ക്ലിയറന്‍സ് രംഗത്ത് ആഗസ്തില്‍ 78 ശതമാനം വര്‍ദ്ധനയുണ്ടായതായി ഖത്തര്‍ തുറമുഖ മാനേജ്‌മെന്റ് അതോറിട്ടി വ്യക്തമാക്കി .ഉപരോധത്തിന്റെ ആദ്യ മാസത്തേക്കാള്‍ വന്‍ വര്‍ദ്ധന കാര്‍ഗോ ക്ലിയറന്‍സ് രംഗത്ത് കൈവരിക്കനായതായി മവാനി ഖത്തര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.

Full View

ഖ​ത്ത​ർ തു​റ​മു​ഖ മാ​നേ​ജ്​​മെ​ന്റ്​ അ​തോ​റി​റ്റി ആ​ഗ​സ്​​ത് മാ​സ​ത്തി​ൽ ജ​ന​റ​ൽ കാ​ർ​ഗോ ഇ​ന​ത്തി​ൽ ക്ലി​യ​ർ ചെ​യ്ത​ത് 142854 ട​ൺ കാ​ർ​ഗോ. മു​ൻ മാ​സ​ത്തെ 80275 ട​ൺ കാ​ർ​ഗോ​യെ അ​പേ​ക്ഷി​ച്ച് 78 ശ​ത​മാ​ന​ത്തിന്റെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. മ​വാ​നി ഖ​ത്ത​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന പു​തി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് കാ​ർ​ഗോ വ​ർ​ധ​ന​വ് വ്യ​ക്ത​മാ​​ക്കു​ന്ന​ത്. ആ​ഗ​സ്​​തിൽ മ​വാ​നി ഖ​ത്ത​ർ 67603 സ്​​റ്റാ​ൻ​ഡേ​ർ​ഡ് ക​ണ്ടെ​യ്ന​റു​ക​ൾ കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. 4870 വാ​ഹ​ന​ങ്ങ​ളും 58895 കാ​ലി​ക​ളു​മ​ട​ക്കം 23482 ട​ൺ ച​ര​ക്കു​ക​ളും അ​തോ​റി​റ്റി കൈ​കാ​ര്യം ചെ​യ്തു.

ജൂ​ൺ, ജൂ​ലൈ, ആ​ഗ​സ്ത് മാ​സ​ങ്ങ​ളി​ലാ​യി ജ​ന​റ​ൽ കാ​ർ​ഗോ ഇ​ന​ത്തി​ൽ 254234 ട​ൺ ച​ര​ക്കാ​ണ് മ​വാ​നി ഖ​ത്ത​ർ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. 140490 സ്​​റ്റാ​ൻ​ഡേ​ർ​ഡ് ക​ണ്ടെ​യ്ന​റു​ക​ളും ഇ​ക്കാ​ല​യ​ള​വി​ൽ മ​വാ​നി ഖ​ത്ത​ർ വ​ഴി ക​ട​ന്നു​പോ​യി. ഗാേ​ബ്രാ, ബി​ൽ​ഡിം​ഗ് മെ​റ്റീ​രി​യ​ൽ ഇ​ന​ത്തി​ൽ ആ​ഗ​സ്തില്‍ 23482 ട​ൺ കൈ​കാ​ര്യം ചെ​യ്തു. ജൂ​ലൈ​യി​ൽ ഇ​ത് 7897 ട​ൺ മാ​ത്ര​മാ​യി​രു​ന്നു. 197 ശ​ത​മാ​ന​ത്തിന്റെ വ​ർ​ധ​ന​വാ​ണ് ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News