റിപ്പബ്ലിക് ദിനമാഘോഷിച്ച് ഒമാനിലെ പ്രവാസികള്‍

Update: 2018-05-27 14:29 GMT
Editor : Ubaid
റിപ്പബ്ലിക് ദിനമാഘോഷിച്ച് ഒമാനിലെ പ്രവാസികള്‍
Advertising

മസ്‌കറ്റിലെ ഗൂബ്രയിലെ ഇന്ത്യന്‍ സ്‌കൂളിലാണ് ഒമാനിലെ റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായത്.

ദേശാഭിമാനത്തിന്റെ നിറവില്‍ റിപബ്ലിക് ദിനത്തില്‍ നടന്ന വിവിധ പരിപാടികള്‍ ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ ഒരേ മനസോടെ ഇന്ത്യന്‍ ദേശീയപതാകക്ക് കീഴില്‍ അണിനിരന്നു. എംബസിയിലും ഇന്ത്യന്‍ സ്‌കൂളുകളിലും വര്‍ണാഭമായ പരിപാടികളാണ് അരങ്ങേറിയത്.

മസ്‌കറ്റിലെ ഗൂബ്രയിലെ ഇന്ത്യന്‍ സ്‌കൂളിലാണ് ഒമാനിലെ റിപബ്ലിക് ദിനാഘോഷ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമായത്. രാവിലെ സ്‌കൂള്‍ അങ്കണത്തില്‍ ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപബ്ലിക്ദിന സന്ദേശം വായിച്ചു. ഒമാനിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് അദ്ദേഹം റിപബ്ലിക്ദിന ആശംസകള്‍ നേര്‍ന്നു.

എംബസിയിലെ ഉദ്യോഗസ്ഥര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനങ്ങളും നൃത്തശില്‍പവും ആഘോഷം വര്‍ണാഭമാക്കി.

ഇന്ത്യൻ എംബസിയില്‍ നടന്ന ചടങ്ങില്‍ അംബസാഡര്‍ ദേശീയപതാക ഉയര്‍ത്തി. രാഷ്ട്രപതിയുടെ സന്ദേശം അദ്ദേഹം വായിച്ചു. ഒമാനിലെ ഇന്ത്യന്‍ സമൂഹം മാതൃരാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അംബാസഡര്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ഒമാനിലെ വിവിധ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ റിപബ്ലിക്ദിനത്തില്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News