സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി 

Update: 2018-05-29 13:59 GMT
സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി 

പ്രമുഖ ടെലിവിഷന്‍ അവതാരകനും മജീ ഷ്യനുമായ രാജ് കലേഷിന്‍െറ നേതൃത്വത്തിലാണ് റിയാദ് മുറബ്ബ ശാഖയില്‍ ഫെസ്റ്റ് വലിന് തുടക്കമായത്

സൗദി അറേബ്യയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി. പ്രമുഖ ടെലിവിഷന്‍ അവതാരകനും മജീ ഷ്യനുമായ രാജ് കലേഷിന്‍െറ നേതൃത്വത്തിലാണ് റിയാദ് മുറബ്ബ ശാഖയില്‍ ഫെസ്റ്റ് വലിന് തുടക്കമായത്. രണ്ടാഴ്ച്ച തുടരുന്ന മേളയുടെ ഭാഗമായി വിവിധ പരിപാടികളാണ് ലുലു ശാഖകളില്‍ നടക്കുക.

പാചകത്തിനൊപ്പം വിനോദ പരിപാടികള്‍ കൂടി സംഗമിപ്പിച്ചാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഭക്ഷ്യ മേളക്ക് തുടക്കമായത്. ലോകത്തിന്‍െറ പലഭാഗങ്ങളില്‍ നിന്നുളള അനേകം വിഭവങ്ങളും രുചിക്കൂട്ടുകളുമാണ് മേളയിലൊരുക്കിയത്. ആറ് കളര്‍ കോഡുകളിലായാണ് 14 ദിവസം തുടരുന്ന മേള നടക്കുക. പ്രമുഖ കുക്കറി ഷോ അവതരാകനും മജീഷ്യനുമായ രാജ്കലേഷിന്‍െറ നേതൃത്വത്തില്‍ നടക്കുന്ന വിനോദ വിജഞാന പരിപാടികള്‍ക്കൊപ്പം തല്‍സമയ പാചകവും ഒരുക്കിയിട്ടുണ്ട്.

Advertising
Advertising

Full View

കേരളത്തിന്‍െറ നാടന്‍ രുചികളുമായി മലബാര്‍ അടുക്കളുയുടെ പ്രവര്‍ത്തകര്‍ മേളയില്‍ സജീവമാണ്. അറബ് വിഭവങ്ങള്‍ക്കൊപ്പം യൂറോപ്,ചൈനീസ്, തായ്ലാന്‍റ്,മെക്സിക്കന്‍ തുടങ്ങി വിവിധ രാജ്യങ്ങളുടെവേറിട്ട ഭക്ഷ്യ വിഭവങ്ങളാണ് ലുലുവില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. റീജനല്‍ മാനേജര്‍ ഷഹീം മുഹമ്മദ്, മറ്റ് പ്രതിനിധികളായ സലീം വി.കെ, ഷഫീഫ് റഹ്മാന്‍, യാസര്‍ അല്‍ ഖഹ്താനി തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Similar News