റീ-എന്‍ട്രിയില്‍ പോയി തിരിച്ചുവരാത്തവരുടെ ഇഖാമ 30 ദിവസത്തിന് ശേഷം തിരിച്ചേല്‍പ്പിക്കണം

Update: 2018-05-30 00:30 GMT
Editor : Jaisy
റീ-എന്‍ട്രിയില്‍ പോയി തിരിച്ചുവരാത്തവരുടെ ഇഖാമ 30 ദിവസത്തിന് ശേഷം തിരിച്ചേല്‍പ്പിക്കണം
Advertising

പാസ്പോര്‍ട്ട് ഓഫീസിലെത്തിയാണ് ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) അധികൃതര്‍ക്ക് ഏല്‍പിക്കേണ്ടത്

സൗദിയില്‍ റെസിഡന്‍സ് പെര്‍മിറ്റുള്ളവര്‍ റീ-എന്‍ട്രി വിസയില്‍ രാജ്യത്ത് നിന്നും പുറത്ത് പോയി കാലാവധി കഴിഞ്ഞിട്ടും തിരിച്ചുവന്നില്ലെങ്കില്‍ മുപ്പത് ദിവസം പിന്നിടുന്നതോടെ ഇഖാമ തിരിച്ചേല്‍പ്പിക്കണമെന്ന് പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് അറിയിച്ചു.

Full View

സ്വദേശികളുടെയും സ്ഥാപനങ്ങളുടെ സ്പോണ്‍സര്‍ഷിപ്പില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കും വിദേശികളും ആശ്രിത വിസയില്‍ രാജ്യത്ത് ഇഖാമയില്‍ കഴിയുന്നവര്‍ക്കും നിയമം ബാധകമാണ്. പാസ്പോര്‍ട്ട് ഓഫീസിലെത്തിയാണ് ഇഖാമ (തിരിച്ചറിയല്‍ കാര്‍ഡ്) അധികൃതര്‍ക്ക് ഏല്‍പിക്കേണ്ടത്. അതോടെ ഇവരുടെ ഇഖാമ പാസ്പോര്‍ട്ട് വിഭാഗത്തിന്റെ സിസ്റ്റത്തില്‍ നിന്ന് അധികൃതര്‍ നീക്കം ചെയ്യുമെന്നും ജവാസാത്ത് വിഭാഗം അറിയിച്ചു. 'പുറത്തുപോയി തിരിച്ചുവന്നില്ല' എന്ന പ്രത്യേക ഗണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഈ നീക്കം ചെയ്യല്‍ നടപടി പൂര്‍ത്തിയാക്കുക. നിയമാനുസൃതമുള്ള ശിക്ഷയും പിഴയും ലഭിക്കാതിരിക്കാന്‍ സ്പോണ്‍സര്‍മാരും വിദേശികളായ ഗൃഹനാഥന്മാരും പുതിയ നിയമം പാലിക്കണമെന്നും പാസ്പോര്‍ട്ട് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷം കാലാവധിയുള്ള ഇഖാമ ദുരുപയോഗം ചെയ്യാതിരിക്കാനും പുതിയ നിയമം സഹായിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News