ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ ദോഹ വിദ്യാര്‍ഥികള്‍ക്ക് സമ്മാനവിതരണവും അനുമോദനയോഗവും സംഘടിപ്പിച്ചു

Update: 2018-05-30 06:49 GMT
Editor : Jaisy
ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ ദോഹ വിദ്യാര്‍ഥികള്‍ക്ക് സമ്മാനവിതരണവും അനുമോദനയോഗവും സംഘടിപ്പിച്ചു

സെന്റര്‍ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് കെ.സി അബ്ദുല്ലത്വീഫ് ഉദ്ഘാടനം ചെയ്തു

മജ്‌ലിസ് മദ്‌റസ എജ്യുക്കേഷന്‍ ബോര്‍ഡ് ഇന്ത്യയിലും ജി.സി.സി രാജ്യങ്ങളിലുമായി നടത്തിയ പൊതുപരീക്ഷയില്‍ ആദ്യറാങ്കുകളിലധികവും നേടിയ ഖത്തറിലെ അല്‍ മദ്‌റസ അല്‍ ഇസ്‌ലാമിയ ദോഹ വിദ്യാര്‍ഥികള്‍ക്ക് സമ്മാനവിതരണവും അനുമോദനയോഗവും സംഘടിപ്പിച്ചു. സെന്റര്‍ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി പ്രസിഡന്റ് കെ.സി അബ്ദുല്ലത്വീഫ് ഉദ്ഘാടനം ചെയ്തു.

Full View

ഈ വര്‍ഷത്തെ മജ്‌ലിസ് പൊതുപരീക്ഷയില്‍ ദോഹ അല്‍മദ്‌റസ അല്‍ ഇസ്ലാമിയയിലെ വിദ്യാര്‍ത്ഥികളാണ് 2 മുതല്‍ 7 വരെ റാങ്കുകള്‍ കരസ്ഥമാക്കിയത്. അഭിമാനകരമായ നേട്ടം കൊയ്ത റാങ്ക് ജേതാക്കലെ അനുമോദിക്കാന്‍ പ്രൗഡമായ ചടങ്ങാണ് മാനേജ്‌മെന്റും പി ടി എ യുമൊരുക്കിയത്. റാങ്കുകള്‍ കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കൊപ്പം , ഫുള്‍ എ പ്ലസ് നേടിയവര്‍ക്കുള്ള സമ്മാനങ്ങളും , സി.ഐ.സി പ്രസിഡന്റ് കെ.സി അബ്ദുല്ലത്വീഫ്, ജനറല്‍ സെക്രട്ടറി സലാംകെ ബിന്‍ ഹസന്‍, വൈസ് പ്രസിഡന്റ് എം.എസ്.എ റസാഖ് എന്നിവര്‍ വിതരണം ചെയ്തു. രണ്ടാം റാങ്ക് പങ്കിട്ട ഫാതിമത്ത് സഹ്‌റ, ഹനീന്‍ ഷംസീര്‍, മിന്‍ഹ സാദിഖ് എന്നിവര്‍ക്ക ബ്രാഡ്മ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്‌പോണ്‍സര്‍ ചെയ്ത സമ്മാനങ്ങള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ഹാഫിസ് വിതരണം ചെയ്തു. തുടര്‍ന്ന് വാര്‍ഷിക പരീക്ഷയില്‍ 1 മുതല്‍ 9 വരെ ക്ലാസുകളിലെ റാങ്ക് ജേതാക്കള്‍ക്കും മദ്‌റസയില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ മിസ്‌ക് സംഘടിപ്പിച്ച ഖത്തര്‍ നാഷ്ണല്‍ഡേ ക്വിസ് പ്രോഗ്രാമിലെ വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Advertising
Advertising

ഹിക്മ ടാലന്റ് സെര്‍ച്ച് വിജയികള്‍, മദ്‌റസ ലൈബ്രറി ബെസ്റ്റ് റീഡേഴ്‌സ്, ജനറല്‍ ക്വിസ് വിജയികള്‍, വ്യത്യസ്ത മേഖലകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചവര്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. പി.ടി.എ പ്രസിഡന്റ് അമാനുല്ല വടക്കാങ്ങര, കള്‍ച്ചറല്‍ ഫോറം പ്രസിഡന്റ് ഡോ. താജ് ആലുവ, എഫ്.സി.സി ഡയറക്ടര്‍ ഹബീബ്‌റഹ്മാന്‍ കിഴിശ്ശേരി, യൂത്ത്‌ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് ഷബീര്‍, പി.ടി.എ ട്രഷറര്‍ ഹാഷിം കെ.എല്‍, പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പര്‍ അലവിക്കുട്ടി, മദര്‍ പി.ടി.എ പ്രസിഡന്റ് ഫൗസിയ അബ്ദുമനാഫ്, വൈസ് പ്രസിഡന്റ് മാജിദ മുകര്‍റം, അല്‍ ഖോര്‍ മദ്‌റസ പ്രിന്‍സിപ്പാള്‍ സാജിദ് റഹ്മാന്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പരിപാടിയില്‍ പ്രധാനാധ്യാപകന്‍ സഫീര്‍ മമ്പാട് . വൈസ് പിന്‍സിപ്പാള്‍ മുഹമ്മദലി ശാന്തപുരം എന്നിവരും സംസാരിച്ചു,

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News