വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന്

Update: 2018-06-02 10:01 GMT
വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം അടൂര്‍ ഗോപാലകൃഷ്ണന്
Advertising

ചലച്ചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം

Full View

ജനത കള്‍ച്ചറല്‍ സെന്റര്‍ കുവൈത്തിന്റെ ആറാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം ചലച്ചിത്രകാരൻ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ചലച്ചിത്ര മേഖലക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം . നവംബർ 18 നു നടക്കുന്ന ജെസിസി വാർഷിക പൊതുയോഗത്തിൽ അവാർഡ് വിതരണം ചെയ്യുമെന്ന് ജെസിസി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു .

25000 രൂപയും ശില്‍പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സൂര്യ കൃഷ്ണമൂര്‍ത്തി, ആര്‍. ശ്രീകണ്ഠന്‍ നായര്‍, ബാലു കിരിയത്ത് എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിന്റെ തെരഞ്ഞെടുത്തത് .വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെയാണ് വൈക്കം മുഹമ്മദ് ബഷീർ അവാർഡിനായി പരിഗണിക്കുന്നത് . എം.പി. വീരേന്ദ്രകുമാര്‍, അബ്ദുസ്സമദ് സമദാനി, ജോണി ലൂക്കോസ്, സി. രാധാകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്കാണ് മുന്‍വര്‍ഷങ്ങളില്‍ പുരസ്കാരം ലഭിച്ചത്. ഈ വര്‍ഷം മുതല്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികൾക്കായി ചെറുകഥാമത്സരം സംഘടിപ്പിക്കുമെന്നും ജെസിസി ഭാരവാഹികൾ പറഞ്ഞു . വാര്‍ത്താസമ്മേളനത്തില്‍ ജനത കള്‍ച്ചറല്‍ സെന്‍റര്‍ പ്രസിഡന്‍റ് സഫീര്‍ പി. ഹാരിസ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബ്, മണി പാനൂര്‍, ഖലീല്‍ കായംകുളം, രാജേഷ് നീലേശ്വരം എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News