ജനാദിരിയ പൈതൃകോത്സവം; ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

Update: 2018-06-02 15:33 GMT
ജനാദിരിയ പൈതൃകോത്സവം; ഒരുക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍

ഫെബ്രുവരി ഏഴിന് സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ തുടങ്ങുക

സൌദിയുടെ പൈതൃകോത്സവമായ ജനാദിരിയയില്‍ ഒരുങ്ങുന്ന ഇന്ത്യയുടെ പവലിയന്റെ നിര്‍മാണം അന്തിമഘട്ടത്തില്‍. ഇന്നത്തോടെ മിനുക്കു പണികള്‍ പൂര്‍ത്തിയാകുന്ന ഇന്ത്യന്‍ പവലിയനില്‍ ആദ്യ മൂന്ന് ദിവസം കേരളത്തിന്റെ സ്റ്റാളുമുണ്ടാകും.ഫെബ്രുവരി ഏഴിന് സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ തുടങ്ങുക.

Full View

1985 മുതൽ സൗദി ദേശീയ സുരക്ഷാസേനയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്ന സാംസ്കാരികോത്സവമാണ് ജനാദിരിയ. തലസ്ഥാന നഗരിയായ റിയാദില്‍ നിന്നും 40 മിനിറ്റ് സഞ്ചരിച്ചാല്‍ പൈതൃക ഗ്രാമമായ ജനാദിരിയയില്‍ എത്താം. പൈതൃകോത്സവത്തിന് സര്‍വ സജ്ജമാണ് ഇന്ത്യ. 12 ദിവസമെടുത്ത് പൂര്‍ത്തിയാക്കുന്ന പവലിയന്‍ പണി തീര്‍ത്ത് ഇന്ന് കൈമാറും.

Advertising
Advertising

ഓരോ വര്‍ഷവും സൌദിയുടെ പൈതൃകോത്സവത്തില്‍ അതിഥികള്‍ മാറും. ഇത്തവണ ലഭിച്ച അവസരം നിറമുള്ളതാക്കാനാണ് ഇന്ത്യയുടെ ശ്രമം. വിവിധ സംസ്ഥാനങ്ങള്‍ക്കായി ഒരു സ്റ്റാളുണ്ട്. ഉദ്ഘാടനം ദിനം മുതല്‍ മൂന്ന് ദിനം പൈതൃക ചരിത്രം പറയുന്ന സ്റ്റാളൊരുക്കാനുള്ള ആദ്യ അവസരമുണ്ട് കേരളത്തിന്. മേളക്ക് ഇന്ത്യയില്‍ നിന്നും കേന്ദ്രമന്ത്രിയെത്തുമെന്നാണ് സൂചന.

ഇന്ത്യയുടെയും സൌദിയുടേയും സൌഹൃദത്തിന്റെ ചരിത്രം പറയുന്ന ചിത്രീകരണങ്ങളും നേട്ടങ്ങളും മേളയില്‍ പ്രതിഫലിക്കും. ഫെബ്രുവരി 12നാണ് ഇന്ത്യ സൌദി വാണിജ്യ സെമിനാര്‍. മേളക്കായി ഇന്ത്യന്‍ സംഘം അടുത്തയാഴ്ച സൌദിയിലെത്തും. ഇന്ത്യന്‍ സിനിമകളും കലാപരിപാടികളും മേളയിലുണ്ടാകും.

Tags:    

Similar News