ലോകത്തെ ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്സി ദുബൈയില്‍ പറന്നു

Update: 2018-06-05 12:37 GMT
Editor : Jaisy
ലോകത്തെ ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്സി ദുബൈയില്‍ പറന്നു

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂമിന്റെ സാന്നിധ്യത്തിലാണ് ലോകത്തെ ആദ്യ സ്വയം നിയന്ത്രിത പറക്കും ടാക്സി ആകാശത്തേക്ക് പറന്നുയര്‍ന്നത്

ഡ്രൈവറോ പൈലറ്റോ ഇല്ലാതെ സഞ്ചരിക്കുന്ന ലോകത്തെ ആദ്യ പറക്കും ടാക്സി ദുബൈയില്‍ ചിറകു വിടര്‍ത്തി പറന്നു. ജുമൈറ പാര്‍ക്ക് പരിസരത്താണ് ആദ്യ ഡ്രൈവറില്ലാ പറക്കും ടാക്സി ചരിത്രത്തിലേക്ക് പറന്നുയര്‍ന്നത്.

Full View

ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂമിന്റെ സാന്നിധ്യത്തിലാണ് ലോകത്തെ ആദ്യ സ്വയം നിയന്ത്രിത പറക്കും ടാക്സി ആകാശത്തേക്ക് പറന്നുയര്‍ന്നത്. രണ്ട് യാത്രക്കാര്‍ക്ക് ഇതില്‍ സൗകര്യപ്രദമായി യാത്ര ചെയ്യാം. ജര്‍മന്‍ കമ്പനിയായ വൊലോകോപ്ടറാണ് ദുബൈ റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക്ക് വേണ്ടി ഈ പൈലറ്റില്ലാ ടാക്സി വികസിപ്പിച്ചെടുത്തത്. ഡ്രൈവറില്ലാതെ ഓടുന്ന ലോകത്തെ ഏറ്റവും വലിയ മെട്രോ ശൃംഖല തീര്‍ത്ത ദുബൈയുടെ മറ്റൊരു നേട്ടമാണ് മനുഷ്യസഹായമില്ലാതെ പറക്കുന്ന ടാക്സികളെന്ന് ശൈഖ് ഹംദാന്‍ പറഞ്ഞു. പറക്കും ടാക്സിയുടെ സുരക്ഷയും നിലവാരവും ഉറപ്പുവരുത്താന്‍ കഴിഞ്ഞതായി ആര്‍ ടി എ ചെയര്‍മാന്‍ മതാര്‍ അല്‍ തായറും പറഞ്ഞു. പൂര്‍ണമായും ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി സൗഹൃദ വാഹനമാണ് പറക്കും ടാക്സികള്‍ എന്ന പ്രത്യേകതയുണ്ട്. രണ്ട് മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാവുന്ന ഒന്പത് ബാറ്ററികളിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ദുബൈ നിവാസികള്‍ക്ക് പറക്കും ടാക്സികളില്‍ പറ പറക്കാന്‍ ഇനി അധികനാള്‍ കാത്തിരിക്കേണ്ടി വരില്ല.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News