സൌദിയില്‍ 'മദാ' കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താം

Update: 2018-06-05 06:13 GMT
സൌദിയില്‍ 'മദാ' കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താം

ക്രഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഗണ്യമായി കുറയാന്‍ പുതിയ സംവിധാനം കാരണമാവും

എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ സംവിധാനം ഒരുക്കാന്‍ സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി അനുമതി നല്‍കി. സംവിധാനം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അതോറിറ്റി വെളിപ്പെടുത്തി.

Full View

ഇനി രാജ്യത്തെ എല്ലാ ബാങ്കുകളുടെയും 'മദാ' കാര്‍ഡ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ഇടപാട് നടത്താനാവും. ക്രഡിറ്റ് കാര്‍ഡുകളുടെ ഉപയോഗം ഗണ്യമായി കുറയാന്‍ പുതിയ സംവിധാനം കാരണമാവും. മദാ കാര്‍ഡിന്റെ സാങ്കേതികവിദ്യ ഓണ്‍ലൈന്‍ ഇടപാടിന് കൂടി ഉപകരിക്കുന്ന രീതിയില്‍ പരിവര്‍ത്തിപ്പിക്കണമെന്ന് ഇതിന് ആവശ്യമായ നിയമാവലികള്‍ നിബന്ധനയില്‍ ഉള്‍പ്പെടുത്തണമെന്നും രാജ്യത്തെ ബാങ്കുള്‍ക്കയച്ച സര്‍ക്കുലറില്‍ സാമ വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ ചില ബാങ്കുകളുടെ സഹകരണത്തോടെ നടത്തിയ പരീക്ഷണ ഓണ്‍ലൈന്‍ ഇടപാടുകള്‍ വിജയകരമാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഇ-സേവനം ഏപ്രില്‍ മുതല്‍ ആരംഭിക്കാന്‍ സാമ തീരുമാനിച്ചത്. എന്നാല്‍ സൗദിക്ക് പുറത്തുവെച്ച് ഇടപാട് നടത്തുമ്പോള്‍ അന്താരാഷ്ട്ര ഇലക്ട്രോണിക് ഇടപാടിന്റെ നിബന്ധനകള്‍ കൂടി പാലിക്കാന്‍ ഉപഭോക്താക്കള്‍ തയ്യാറാവേണ്ടി വരും. ഇടപാട് സംഖ്യക്ക് പരിധി നിശ്ചയിക്കാനും ഇടപാടുകളെക്കുറിച്ച് മൊബൈല്‍ സന്ദേശം വഴി വിവരം ലഭിക്കാനും കാര്‍ഡ് ഉടമക്ക് സൗകര്യമുണ്ടായിരിക്കുമെന്നും സാമ വ്യക്തമാക്കി.

Tags:    

Similar News