പ്രവാസികളുടെ മനസ് കവര്‍ന്ന് പ്രവാസോത്സവം
ഏറെ നാളുകളായി പ്രവാസജീവിതം നയിക്കുന്ന നിരവധി പേരെ ചടങ്ങില്‍ ആദരിച്ചു
വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായിരുന്നു സലാലയില്‍ മീഡിയവണ്‍ ഒരുക്കിയ പ്രവാസോത്സവം. ഏറെ നാളുകളായി പ്രവാസജീവിതം നയിക്കുന്ന നിരവധി പേരെ ചടങ്ങില്‍ ആദരിച്ചു. പുതുമ നിറഞ്ഞ കലാപരിപാടികളും തനിമ ചോരാത്ത ഗാനങ്ങളും ഒത്തു ചേര്‍ന്നപ്പോള്‍ എത്തിനീം കണ്‍വെന്‍ഷന്‍ സെന്റര്‍ ആസ്വാദകരെ നിറഞ്ഞു.
41 വർഷമായി സലാലയിൽ അന്നം വിളയിക്കുന്ന കർഷകൻ നാലുകണ്ടത്തിൽ കഷ്മി,കഴിഞ്ഞ നാൽപത് വർഷമായി സാധാരണ തൊഴിലാളിയായി ജോലി ചെയ്യുന്ന ഗോപാലകൃഷ്ണൻ പരമു ആശാരി, 36 വർഷമായി ചെറുകിട ബിസിനസ് നടത്തി വരുന്ന കിട്ടേട്ടൻ , 25വർഷമായി ടീച്ചറായി ജോലി ചെയ്യുന്ന വെന്റെല്ല ഫ്രാൻസിസ് 29 വർഷമായി നെഴ് സായി ജോലി ചെയ്യുന്ന സെലിൻ ജോയി എന്നിവർക്കാണ് മീഡിയവൺ ആദരം ഒരുക്കിയത്. ഇവർക്കുള്ള ഉപഹാരം സദാ വാലി ശൈഖ് മുൻദിർ ബിൻ അഹമദ് അൽ മർഹൂനും മീഡിയവൺ ഡെപ്യൂട്ടി സി.ഇ.ഒ എം സാജിദും നൽകി. വിവിധ സംഘടന ഭാരവാഹികളും സാമൂഹ്യ പ്രവർത്തകരുമുൾപ്പെട്ട സമിതിയാണ് ഇവരെ കണ്ടെത്തിയത്. ചടങ്ങിൽ എഴുത്തുകാരനും കലാ പ്രവർത്തകനുമായ മൊയ്തീൻ കോയയും സംബന്ധിച്ചു.