മതത്തിനല്ല, ഈ ആരാധനാലയത്തില്‍ മനുഷ്യര്‍ക്കാണ് പ്രവേശനം

വിശ്വാസവും കാഴ്ചപ്പാടും ഏതുമാകട്ടെ, എല്ലാ മനുഷ്യർക്ക് മുന്നിലും മലർക്കെ തുറന്നിട്ട വാതിലുകളാണ് ഈ മസ്ജ്ദിലേത്.

Update: 2018-06-19 09:37 GMT

മതങ്ങളിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും മനുഷ്യർക്കെല്ലാം പ്രവേശനമുള്ള ആരാധനാലയമാണ് ബഹ്റൈനിലെ അൽ ഫാത്തിഹ് മസ്ജിദ്. പെരുന്നാളിനോടനുബന്ധിച്ച് വർഷം തോറും ഈ പള്ളിയിൽ സംഘടിപ്പിക്കുന്ന ഈദ് ഓപ്പൺ ഹൗസിൽ പങ്കെടുക്കാൻ ഇത്തവണയും ആയിരക്കണക്കിന് പേരാണ് എത്തിച്ചേർന്നത്. വേറിട്ട ഈ പെരുന്നാൾ സംഗമത്തിലെ കാഴ്ചകൾ കാണാം.

Full View

ഒരിക്കൽ സന്ദർശിക്കുന്ന ആരുടെയും ഓർമയിൽ നിന്ന് മായാത്ത ആരാധനാലയമാണിത്. ജുഫൈറിലെ പ്രധാന പാതക്കരികിൽ തലയുയർത്തി നിൽക്കുന്ന അൽ ഫാത്തിഹ് മസ്ജിദ്. വ്യത്യസ്ത ദേശക്കാരായ മനുഷ്യർ ജാതിമതവ്യത്യാസങ്ങളെല്ലാം മറന്ന് ഈ പെരുന്നാളിനും രാജ്യത്തെ ഏറ്റവും വലിയ ഈ ആരാധനാലയം സന്ദർശിക്കാനെത്തി. വിശ്വാസവും കാഴ്ചപ്പാടും ഏതുമാകട്ടെ, എല്ലാ മനുഷ്യർക്ക് മുന്നിലും മലർക്കെ തുറന്നിട്ട വാതിലുകളാണ് ഈ മസ്ജ്ദിലേത്. പെരുന്നാളിന്റെ അവധി ദിനങ്ങളിൽ ഇവിടെ സംഘടിപ്പിച്ച ഈദ് ഓപ്പൺ ഹൗസ് സന്ദർശനത്തിനെത്തിയവർക്ക് ഹ്യദ്യമായ അനുഭവമായി.

Advertising
Advertising

വനിതകളടക്കമുള്ള വളണ്ടിയർമാർ സ്നേഹാദരവുകളോടെ സന്ദർശകരെ സ്വീകരിച്ചു. പള്ളിയുടെ എല്ലാ ഭാഗത്തേക്കും അവരെ കൂട്ടിക്കൊണ്ട് പോയി. അറേബ്യൻ സംസ്കാരത്തെയും ഇസ്ലാമിക ദർശനത്തെയും വിശദമായിത്തനെ പരിചയപ്പെടുത്തി. പള്ളിക്കകത്ത് ചുറ്റിക്കറങ്ങിയും കൈകളിൽ നിറയെ സമ്മാനങ്ങളും പുസ്തകങ്ങളും സ്വീകരിച്ചുമായിരുന്നു സന്ദർശകരുടെ മടക്കം.

ലഘു ഭക്ഷണശാലകളും അറേബ്യൻ ടെന്റുകളും, കാലിഗ്രാഫി, ഹെന്ന കൗണ്ടറുകളുമായി കുടുംബങ്ങൾക്ക് വിനോദത്തിനും ഇവിടെ അവസരമൊരുക്കിയിരുന്നു. ഇങ്ങനെ വ്യത്യസ്തമായ ആശയങ്ങൾ തമ്മിലുള്ള ആദാനപ്രദാനങ്ങളുടെയും ബഹുസ്വരതയുടെയും അടയാളമായി മാറുകയാണ് ഈ ആരാധനാലയം.

Tags:    

Similar News