റഷ്യന്‍ സംഗീത നിശയോടെ ദമാമിന് പുതിയ സാംസ്കാരിക കേന്ദ്രം

ദമാം ‘ഇത്ര’ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പുതിയ കേന്ദ്രം

Update: 2018-06-20 01:28 GMT
Advertising

സൌദിയിലെ ദമ്മാമില്‍ പുതിയ സാംസ്കാരിക കേന്ദ്രം തുറന്നു. വിനോദ സാംസ്കാരിക പരിപാടികള്‍ക്കായാണ് പുതിയ കേന്ദ്രം. ഇത്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റഷ്യന്‍ സംഗീത പരിപാടിയും അരങ്ങേറി.

റഷ്യന്‍ ഓര്‍ക്കസ്ട്ര ടീമിന്റെ അവതരണത്തോടെയാണ് പുതിയ സാംസ്കാരിക കേന്ദ്രത്തിന് തുടക്കം കുറിച്ചത്. ദമാം ഇത്ര കണ്‍വെന്‍ഷന്‍ സെന്ററിലാണ് പുതിയ കേന്ദ്രം. ലോകോത്തര സംഗീതജ്ഞര്‍ പങ്കെടുത്ത സംഗീത നിശയും അരങ്ങേറി.

ചരിത്ര മുഹൂര്‍ത്തമാണിത്. രാജ്യത്തിനും ഇത്ര കണ്‍വെന്‍ഷന്‍ സെന്ററിനും. ഇത്ര വലിയ സംഗീത നിശ രാജ്യത്ത് ആദ്യമായാണ് നടക്കുന്നതെന്ന് പറയുന്നു കലാ സാംസ്കാരിക കേന്ദ്രം ഉപദേഷ്ടാവായ അഹ്മദ് അല്‍ മുല്ല. ദമ്മാമിലെ വ്യവസായ വാണിജ്യ വിനോദ രംഗത്തെ പ്രമുഖരും ചടങ്ങിനെത്തി. വിവിധ സംഗീത പരിപാടികള്‍ വരും ദിനങ്ങളിലും തുടരും.

Tags:    

Similar News