വാഹനവുമായി നിരത്തില്‍; ചരിത്രം കുറിച്ച് സൌദി വനിതകള്‍

നൂറ് കണക്കിന് വനിതകളാണ് ഇന്ന് മുതല്‍ സ്വന്തം വാഹനവുമായി റോഡില്‍ പായുന്നത്.

Update: 2018-06-24 06:25 GMT

സൌദി അറേബ്യയുടെ ചരിത്രം മാറ്റിയെഴുതി വനിതകള്‍ വാഹനവുമായി നിരത്തിലിറങ്ങി. നൂറ് കണക്കിന് വനിതകളാണ് ഇന്ന് മുതല്‍ സ്വന്തം വാഹനവുമായി റോഡില്‍ പായുന്നത്. രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് പേര്‍ക്ക് ഇതിനകം പുതിയ ലൈസന്‍സ് അനുവദിച്ചു കഴിഞ്ഞു.

കഴിഞ്ഞ വര്‍ഷാവസാനം സല്‍മാന്‍ രാജാവ് നടത്തിയ പ്രഖ്യാപനം. ഇന്നിതാ നിരത്തുകളിലുണ്ട് സൌദി വനിതകള്‍. 53000 പേരാണ് ഇതിനകം ലൈസന്‍സിന് അപേക്ഷിച്ച് കാത്തിരിക്കുന്നത്‍. ഇതുവരെ നൂറ് കണക്കിന് പേര്‍ക്ക് അനുവദിച്ചു. വനിതകളുടെ വാഹനം അപകടത്തില്‍പ്പെട്ടാല്‍ എത്തുക വനിതാ ഇന്‍സ്പെക്ടര്‍മാരാണ്.

Full View

പേടിയകറ്റാന്‍ കമ്പ്യൂട്ടര്‍ പരിശീലനമുണ്ട് ആദ്യഘട്ടത്തില്‍. പിന്നെ പ്രത്യേക ട്രാക്കിലൂടെ ഓട്ടം. ഈ പരീക്ഷകളെല്ലാം കഴിഞ്ഞാണിവര്‍ ജീവിതത്തിന്റെ പുതിയ ട്രാക്കില്‍ വളയം പിടിക്കുന്നത്.

Tags:    

Similar News