പാരലല്‍ ബിരുദം: പ്രവാസികളുടെ പ്രശ്നത്തില്‍ ഇടപെടാന്‍ നിയമപരമായി കഴിയില്ലെന്ന് യൂണിവേഴ്‍സിറ്റി

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പ്രൈവറ്റായി പഠിച്ച പ്രവാസികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാക്കണമെന്ന് വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ കെ.മുഹമ്മദ് ബഷീര്‍.

Update: 2018-06-30 05:56 GMT

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പ്രൈവറ്റായി പഠിച്ച വിദ്യാര്‍ഥികള്‍ യു.എ.ഇയില്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാക്കണമെന്ന് വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ കെ.മുഹമ്മദ് ബഷീര്‍. വിഷയത്തില്‍ ഇടപെടാന്‍ യൂണിവേഴ്സിറ്റിക്ക് നിയമപരമായി കഴിയില്ലെന്നും വൈസ് ചാന്‍സിലര്‍ മീഡിയവണ്ണിനോട് പറഞ്ഞു

ആയിരകണക്കിന് വിദ്യാര്‍ഥികളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍നിന്നും പ്രൈവറ്റായി ബിരുദം നേടിയിട്ടുള്ളത്. സഹകരണ മേഖലയിലടക്കം പ്രവര്‍ത്തിക്കുന്ന പാരലല്‍ കോളജുകളില്‍ പഠിച്ച വിദ്യാര്‍ഥികളാണ് യു.എ.ഇയില്‍ ജോലി ലഭിക്കുന്നതില്‍ പ്രയാസം നേരിടുന്നത്. അധ്യാപകരായ പലര്‍ക്കും പിരിച്ചു വിടല്‍ നോട്ടീസും നല്‍കിയിരുന്നു. തുല്യത സര്‍ട്ടിഫിക്കറ്റ് യൂണിവേഴ്സിറ്റി നല്‍കിയിട്ടും ഇത് അംഗീകരിക്കാന്‍ ഇന്ത്യന്‍ എംബസിയും, കൌണ്‍സിലേറ്റും തയ്യറായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിഷയം സര്‍ക്കാര്‍തലത്തില്‍ പരിഹരിക്കണമെന്ന് വൈസ് ചാന്‍സിലര്‍ പറഞ്ഞു.

Full View

സിലബസും, പരീക്ഷയും, സര്‍ട്ടിഫിക്കറ്റും റെഗുലറിന്റെ അതേ മാതൃകയിലായിട്ടും പ്രൈവറ്റ് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് യു.എ.ഇ സര്‍ക്കാര്‍ സ്വീകരിച്ചത്. ഇത് പരിഹരിക്കാനുള്ള യൂണിവേഴ്സിറ്റി ശ്രമങ്ങളെ കേന്ദ്രസര്‍ക്കാര്‍ പിന്തുണച്ചില്ലെങ്കില്‍ നിരവധി പേരുടെ ജോലി നഷ്ടമാകും.

Tags:    

Similar News