ഇറാന്‍ എണ്ണ ബഹിഷ്കരിക്കണമെന്ന് ട്രംപ്; എണ്ണവിതരണം ശക്തിപ്പെടുത്തി സൌദി

നിലവിലെ സാഹചര്യത്തിൽ രണ്ട്​ ദശലക്ഷം ബാരലിലേക്ക് എണ്ണ ഉൽപാദനം ഉയർത്തണമെന്നതാണ് ട്രംപിന്റെ ആവശ്യം. ഇല്ലെങ്കില്‍ നിരക്ക്​ വീണ്ടും ഉയരുമെന്ന ആശങ്ക സൗദി ഭരണാധികാരി സൽമാൻ രാജാവിനെ അറിയിച്ചു.

Update: 2018-07-02 01:22 GMT

അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍‌ഡ് ട്രംപിന്റെ അഭ്യര്‍ഥന മാനിച്ച് സൌദി അറേബ്യ എണ്ണ വിതരണം ശക്തിപ്പെടുത്തുന്നു. ഇതിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ എണ്ണേതര വരുമാനം വര്‍ധിച്ച സൌദിയുടെ സമ്പദ്ഘടന നേട്ടമുണ്ടാക്കി.

ഇറാനുമായുളള എണ്ണ ഇടപാട് നിര്‍ത്താന്‍ വിവിധ രാജ്യങ്ങള്‍ ആലോചിക്കുന്നതിനിടെ എണ്ണ ഉത്പാദനം കൂട്ടാനൊരുങ്ങുകയാണ് സൌദി അറേബ്യ. ഇറാനുമായുള്ള എണ്ണ ഇടപാട് നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് വിവിധ രാഷ്ട്രങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ട്രംപ് സൌദി ഭരണാധികാരിയുമായി സംസാരിച്ചു. നിലവിലെ സാഹചര്യത്തിൽ രണ്ട് ദശലക്ഷം ബാരലിലേക്ക് എണ്ണ ഉൽപാദനം ഉയർത്തണമെന്നതാണ് ട്രംപിന്റെ ആവശ്യം. ഇല്ലെങ്കില്‍ നിരക്ക്
വീണ്ടും ഉയരുമെന്ന ആശങ്ക സൗദി ഭരണാധികാരി സൽമാൻ രാജാവിനെ അറിയിച്ചു. ഇതിനു പിന്നാലെയാണ് സൌദി എണ്ണ ഉത്പാദനം കൂട്ടാന്‍ ഒരുങ്ങുന്നത്. ഇതിനു മുന്നോടിയായി സര്‍വ സജ്ജമാണ് സൌദി അരാംകോ അടക്കമുള്ള കമ്പനികള്‍.

ലോകത്തെ വിവിധ രാജ്യങ്ങളോട് ഇറാനില്‍ നിന്നും എണ്ണ സ്വീകരിക്കുന്നത് നിര്‍ത്താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ അനുകൂല നിലപാടുള്ള രാജ്യങ്ങള്‍ ഇതിനുള്ള ഒരുക്കത്തിലാണ്. ഇറാന്റെ വിതരണം കുറയുന്നതോടെ നേട്ടമുണ്ടാവുക സൌദിക്കാണ്.

അതിനിടെ എണ്ണേതര വരുമാനം വര്‍ധിപ്പിച്ച സൌദിയുടെ സമ്പദ്ഘടന ശക്തിപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 1.26 ശതമാനം വളര്‍ച്ചയാണ് സൌദിക്കുണ്ടായത്.

Tags:    

Similar News