സൌദിയില്‍ ആഭ്യന്തര ഹജ്ജ് സര്‍വീസിന് നാലര ലക്ഷം രജിസ്ട്രേഷന്‍

ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ആദ്യം ഓണ്‍ലൈന്‍ വഴി പണമടയ്ക്കുന്നവര്‍ക്കാണ് ഹജ്ജിന് അവസരം.

Update: 2018-07-06 20:24 GMT

സൌദിയില്‍ നിന്നും ഹജ്ജിനായി പ്രവാസികളടക്കം നാലര ലക്ഷത്തിലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തു. ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ ഇ ട്രാക് സംവിധാനം വഴിയാണ് രജിസ്ട്രേഷന്‍. ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ആദ്യം ഓണ്‍ലൈന്‍ വഴി പണമടയ്ക്കുന്നവര്‍ക്കാണ് ഹജ്ജിന് അവസരം.

ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് സൌദിക്കകത്ത് നിന്നും രജിസ്റ്റര്‍ ചെയ്തവരുടേതാണ് കണക്ക്. സൗദികളും വിദേശികളും അടക്കം നാലര ലക്ഷത്തിലേറെ പേര്‍ സൗദി അറേബ്യക്കകത്തു നിന്ന് ഇതുവരെ ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇ-ട്രാക്ക് വഴി രജിസ്റ്റര്‍ ചെയ്തു. റമദാന്‍ പതിനഞ്ചിനാണ് ഇ-ട്രാക്കില്‍ പ്രാഥമിക രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. നിരക്ക് കുറഞ്ഞ ഹജ് പാക്കേജുകളിലാണ് ഏറ്റവും കൂടുതല്‍ രജിസ്ട്രേഷന്‍.

Advertising
Advertising

ഏറ്റവും നിരക്ക് കുറഞ്ഞ രണ്ടു പാക്കേജുകളില്‍ മൂന്നേമുക്കാല്‍ ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തു. ജനറല്‍ വിഭാഗത്തില്‍ മുക്കാല്‍ ലക്ഷം പേരും രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തത് റിയാദില്‍ നിന്നാണ്. മക്കയും ദമാമുമാണ് തൊട്ടു പിറകെ.

അനുയോജ്യമായ ഹജ് പാക്കേജുകളും സര്‍വീസ് കമ്പനികളെയും തെരഞ്ഞെടുത്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന നടപടികളാണ് ഇപ്പോള്‍ പൂര്‍ത്തിയാക്കാനാവുക. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കുന്ന നടപടി ദുല്‍ഖഅ്ദ ഒന്നിന് തുടക്കമാകും. ഏറ്റവുമാദ്യം ബുക്കിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി ഓണ്‍ലൈന്‍ വഴി പണമടയ്ക്കുന്നവര്‍ക്കാണ് ഹജ്ജിന് അവസരം.

Tags:    

Similar News