കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രകാശ് രാജ്

പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് ചോദിച്ച ഫണ്ട് അനുവദിക്കാത്ത ഭരണാധികാരിയാണ് പ്രതിമക്കായി 3000 കോടി ചെലവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു

Update: 2018-11-04 01:11 GMT

3000 കോടി രൂപ ചെലവിട്ട് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മിച്ച പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് ചോദിച്ച ഫണ്ട് അനുവദിക്കാത്ത ഭരണാധികാരിയാണ് പ്രതിമക്കായി 3000 കോടി ചെലവാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ വായനക്കാരുമായി സംവദിക്കിക്കുകായിരുന്നു പ്രകാശ് രാജ്.

സ്വന്തം കാലില്‍ നില്‍ക്കാന്‍ ഒരു സംസ്ഥാനം 2000 കോടി ചോദിച്ചപ്പോള്‍ പ്രധാനമന്ത്രി നല്‍കിയത് 500 കോടിയാണ്. കേരളം ചോദിച്ചത് പിച്ചക്കാശല്ല നമ്മുടെ നികുതി പണമാണെന്നും പ്രകാശ് രാജ് തുറന്നടിച്ചു.

Advertising
Advertising

Full View

ശബരിമലയില്‍ ആരാധന നടത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ അതിന് അനുവദിക്കണമെന്നും‍ പ്രകാശ് രാജ് തുറന്നടിച്ചു. അമ്മമാരുടെ ആരാധന വിലക്കുന്ന മതം മതമല്ല, അവരെ തടയുന്നവര്‍ ഭക്തരുമല്ല, സ്ത്രീ ആരാധിക്കേണ്ട എന്ന് പറയുന്ന ദൈവം തനിക്ക് ദൈവവുമല്ലെന്ന് അദ്ദേഹം പറഞ്ഞു.

പ്രകാശ് രാജിന്റെ കന്നഡ പുസ്തകത്തിന്റെ മലയാള പരിഭാഷ 'നമ്മെ വിഴുങ്ങുന്ന മൗനം' ചടങ്ങില്‍ പ്രകാശനം ചെയ്തു. മോഹന്‍കുമാര്‍ രവി ഡിസി, റാം വിക്ടര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

Tags:    

Similar News