യമന്‍ സമാധാന ചര്‍ച്ച; യു.എന്‍ ദൂതന്‍ ഹുദെെദയില്‍

യമനിലേക്കുള്ള 70 ശതമാനം ചരക്കുമെത്തുന്ന തുറമുഖത്തിന്റെ നിയന്ത്രണം നിര്‍ണായകമാണ്. നിലവില്‍ ഹൂതികളുടെ കൈവശമാണ് ഈ തുറമുഖം.

Update: 2018-11-23 18:16 GMT

യമനില്‍ സര്‍ക്കാറുമായുള്ള ചര്‍ച്ചക്ക് മുന്നോടിയായി യുഎന്‍ ദൂതന്‍ ഹുദൈദയിലെത്തി. ഹുദൈദ തിരിച്ചു പിടിക്കാനുള്ള നീക്കം യമന്‍ സൈന്യം തുടരുന്നതിനിടെയാണ് സന്ദര്‍ശനം. തുറമുഖത്തിന്റെ നിയന്ത്രണം ഐക്യരാഷ്ട്ര സഭാ മേല്‍നോട്ടത്തിലാക്കാനാണ് നീക്കം.

മധ്യസ്ഥ ശ്രമത്തിനായി യമനിലെത്തിയ യു.എന്‍ ദൂതന്‍ ഹുദൈദയിലെ തുറമുഖ അതോറിറ്റിയുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ ഹൂതികളുടെ കൈവശമാണ് ഈ തുറമുഖം. യമനിലേക്കുള്ള 70 ശതമാനം ചരക്കുമെത്തുന്ന തുറമുഖത്തിന്റെ നിയന്ത്രണം നിര്‍ണായകമാണ്. ഇത് തിരിച്ചു പിടിക്കാനാണ് യമന്‍ സൈന്യം സഖ്യസേനാ സഹായത്തോടെ ശ്രമിക്കുന്നത്.

Advertising
Advertising

ഇതിനിടയില്‍ ഒരു മാസത്തിനിടെ 600ലേറെ ഹൂതികളാണ് കൊല്ലപ്പെട്ടത്. സമാധാന ശ്രമങ്ങള്‍ ആരംഭിച്ച സാഹചര്യത്തില്‍ തുറമുഖ മേല്‍ നോട്ടം ഐക്യരാഷ്ട്ര സഭാ പ്രത്യേക സമിതിക്ക് കൈമാറാനാണ് ശ്രമം. ഇതില്‍ യു.എന്‍ താല്‍പര്യം പ്രകടിപിപിച്ച സാഹചര്യത്തില്‍ യമന്‍ സര്‍ക്കാറിന്റേയും ഹൂതികളുടെയും നിലപാട് നിര്‍ണായകമാണ്. സമാധാന ശ്രമങ്ങളുമായി എല്ലാവരും സഹകരിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

Tags:    

Similar News