മരുഭൂമിയിൽ തമ്പടിക്കുന്നവർക്ക്​ ദുബൈ സിവിൽ ഡിഫൻസിന്‍റെ സുരക്ഷാ മുന്നറിയിപ്പ്

കഴിഞ്ഞ ദിവസം മരുഭൂമിയിൽ അകപ്പെട്ട് പോയ മലയാളി കുടുംബത്തെ ദുബൈ പൊലിസ്​ ഇടപെട്ട്​ രക്ഷപ്പെടുത്തിയിരുന്നു.

Update: 2018-12-25 18:57 GMT

മരുഭൂമിയിൽ തമ്പടിക്കുന്നവർക്ക് ദുബൈ സിവിൽ ഡിഫൻസിന്‍റെ സുരക്ഷാ മുന്നറിയിപ്പ്. മാനദണ്ഡങ്ങൾ അനുസരിച്ച് കൂടാരം കെട്ടി കഴിയണം എന്നാണ് പ്രധാന നിർദേശം. തണുപ്പുകാലം ആസ്വദിക്കാൻ നിരവധി കുടുംബങ്ങളാണിപ്പോൾ മരുഭൂമിയിൽ എത്തുന്നത്. എന്നാൽ ആവശ്യമായ മുന്നൊരുക്കങ്ങൾ ഇല്ലാത്തതു കാരണം സുരക്ഷാ ഭീഷണി തിരിച്ചറിഞ്ഞാണ് ബോധവത്കരണ നടപടികൾ ആരംഭിക്കാൻ ദുബൈ സിവിൽ ഡിഫൻസ് നിര്‍ബന്ധിതരാവുന്നത്.

കൂടാരത്തിന്‍റെ തുണിയിൽ നിന്ന് 50 സെന്‍റിമീറ്റർ എങ്കിലും അകലെ മാത്രമെ വിളക്കുകളും മറ്റും വെക്കാവൂ. അടുപ്പുകളും മറ്റും ടെന്‍റിനുള്ളിൽ കത്തിക്കരുത്. അഗ്നിശമന ഉപകരണം ഒപ്പം കരുതണം. മെഴുകുതിരിയും തീനാളം പുറത്തു വരുന്ന ലൈറ്ററുകളും ടെന്‍റിനുള്ളിൽ കത്തിക്കരുത്. സിവിൽ ഡിഫൻസ് ജനറൽ കമാൻഡറാണ് ഇത് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മരുഭൂമിയിൽ അകപ്പെട്ട് പോയ മലയാളി കുടുംബത്തെ ദുബൈ പൊലിസ്
ഇടപെട്ട് രക്ഷപ്പെടുത്തിയിരുന്നു.

Tags:    

Writer - അൻവർ കാരക്കാടൻ

Child, Adolescent & Relationship Counsellor

Editor - അൻവർ കാരക്കാടൻ

Child, Adolescent & Relationship Counsellor

Web Desk - അൻവർ കാരക്കാടൻ

Child, Adolescent & Relationship Counsellor

Similar News