സെെനിക പരേഡ് ലക്ഷ്യമാക്കി ഹൂതികളുടെ ഡ്രോണ്‍ ആക്രമണം; ആശങ്കാജനകമെന്ന് യു.എന്‍
യമനില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും ആക്രമണം
Update: 2019-01-11 19:56 GMT
യമനില്‍ സൈനിക പരേഡ് ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. ആക്രമണത്തില്‍ ആറ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ ഐക്യരാഷ്ട്ര സഭ ആശങ്ക പ്രകടിപ്പിച്ചു.
യമനിലെ സൈനിക പരേഡ് ഗ്രൌണ്ട് ലക്ഷ്യം വെച്ചെത്തിയ ഡ്രോണ്‍ വേദിയില്‍ പതിക്കുകയായിരുന്നു. ഹൂതികളയച്ചതായിരുന്നു ഡ്രോണ്‍.ആറ് പേര്‍ ആക്രമണത്തില്‍ മരിച്ചു. പലരുടേയും നില ഗുരുതമാണ്.
ആക്രമണത്തെ സൌദി സഖ്യസേന അപലപിച്ചിരുന്നു. സംഭവത്തെ ഐക്യരാഷ്ട്ര സഭയും ആശങ്കപ്പെട്ടു. യമനില്‍ നടക്കുന്ന സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയാകും ആക്രമണം.