ഇറാനുമായി യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്ക

ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സ്റ്റേറ്റ്സ് മൈക് പാേംപിയോ ഇക്കാര്യം വ്യക്തമാക്കിയത്.

Update: 2019-06-17 02:14 GMT

ഗൾഫ് സമുദ്രത്തിൽ ടാങ്കറുകൾക്ക് നേരെ നടന്ന ആക്രമണം മുൻനിർത്തി ഇറാനെതിരെ യുദ്ധത്തിന് നീങ്ങുന്നതായ വാർത്തകൾ നിഷേധിച്ച് അമേരിക്ക. ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കുന്ന ഗൾഫ്
യുദ്ധം ഒഴിവാക്കാനാണ് തങ്ങൾ നീക്കം നടത്തുന്നതെന്ന് യു.എസ് നേതൃത്വം വ്യക്തമാക്കി. അതേ സമയം നിലപാട് തിരുത്താൻ ഇറാൻ തയാറാകണമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി.

രണ്ടു തവണയായി ആറ് എണ്ണ ടാങ്കറുകൾക്കു നേരെയാണ് പിന്നിട്ട ഒരു മാസത്തിനുള്ളിൽ ഗൾഫ് സമുദ്രത്തിൽ ആക്രമണം ഉണ്ടായത്. എല്ലാ ആക്രമണത്തിനു പിന്നിലും ഇറാൻ സൈന്യത്തിനു പങ്കുണ്ടെന്നാണ്
അമേരിക്കയുടെ ആരോപണം. മേഖലയിൽ യു.എസ്
സൈനിക പടയൊരുക്കം ഊർജിതമാണെങ്കിലും ഇറാനെതിരെ യുദ്ധം ആഗ്രഹിക്കുന്നില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറിയിച്ചു.

Advertising
Advertising

ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മൈക് പാേംപിയോ ഇക്കാര്യം വ്യക്തമാക്കിയത്. അതേ സമയം ഗൾഫ് സമുദ്രത്തിൽ സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും യു.എസ്
സ്റ്റേറ്റ് സെക്രട്ടറി വ്യക്തമാക്കി.

പ്രശ്നപരിഹാരത്തിന് നയതന്ത്ര തലം മുതൽ എല്ലാ വിധ നടപടികളും സ്വീകരിക്കാനാണ് യു.എസ് തീരുമാനം. റഷ്യ ഉൾപ്പെടെ വൻശക്തി രാജ്യങ്ങളുടെ എതിർപ്പും ഇറാഖ് ഉൾപ്പെടെ ഗൾഫ് മേഖലയിലെ രാജ്യങ്ങളുടെ നിസ്സഹകരണവുമാണ് ഇറാനെതിരെ യുദ്ധം ഒഴിവാക്കാൻ അമേരിക്കയെ പ്രേരിപ്പിക്കുന്നത്.

അതേ സമയം എണ്ണ ടാങ്കറുകൾക്കെതിരെ നടന്ന ആക്രമണ സാഹചര്യത്തിൽ സമുദ്രസുരക്ഷ മുൻനിർത്തി നൂറോളം നാവികരെ ഗൾഫിലേക്ക് അയക്കാൻ ബ്രിട്ടൻ തീരുമാനിച്ചിരിക്കുകയാണ്.

Tags:    

Similar News