കോവിഡ് 19; ഈ വർഷത്തെ ബഹ്റൈൻ ഗ്രാൻഡ് പ്രീ കാണികളില്ലാതെ നടത്തും

കോവിഡ് -19 വ്യാപനത്തെക്കുറിച്ചുള്ള ഭീതിക്കിടയിൽ, രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര മൽസരമായ ബഹ്റൈൻ ഗ്രാൻഡ് പ്രീ മാറ്റിവെക്കുമോ എന്നായിരുന്നു എല്ലാവരും ഉറ്റു നോക്കിയത്

Update: 2020-03-09 02:56 GMT

ഈ വർഷത്തെ ബഹ്റൈൻ ഗ്രാൻഡ് പ്രീ കാണികളില്ലാതെ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

കോവിഡ് -19 വ്യാപനത്തെക്കുറിച്ചുള്ള ഭീതിക്കിടയിൽ, രാജ്യത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര മൽസരമായ ബഹ്റൈൻ ഗ്രാൻഡ് പ്രീ മാറ്റിവെക്കുമോ എന്നായിരുന്നു എല്ലാവരും ഉറ്റു നോക്കിയത്. വിവിധ തലങ്ങളിൽ തയ്യാറെടുപ്പുകൾ പൂർത്തിയായിക്കഴിഞ്ഞ മൽസരത്തെക്കുറിച്ച് ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമിട്ടാണ് ബഹ്റൈൻ ഇന്‍റർനാഷണൽ സർക്യൂട്ട് ഇപ്പോൾ അന്തിമ തീരുമാനം അറിയിച്ചിരിക്കുന്നത്. മുൻ നിശ്ചയിച്ച പ്രകാരം ഈ മാസം 19 ന് തന്നെ മൽസരം നടത്തുമെന്നും പുതിയ പശ്ചാത്തലത്തിൽ കാണികളില്ലാതെ മൽസരാർഥികൾക്ക് മാത്രമായി പരിപാടി നിജപ്പെടുത്തുമെന്നുമാണ് സംഘാടകരുടെ തീരുമാനം.

Advertising
Advertising

വിദേശ രാജ്യങ്ങളിൽ നിന്നും ബഹ്റൈനിലേക്ക് ആയിരക്കണക്കിന് കാറോട്ട പ്രേമികൾ എത്തുമ്പോൾ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് സംഘാടകരുടെ തീരുമാനം. പരിപാടി തൽസമയം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യും. രണ്ട് ദിവസങ്ങൾക്ക് മുമ്പ് മൽസരത്തിന്‍റെ ഓൺലൈൻ ടിക്കറ്റ് വിൽപന അധിക്യതർ നിർത്തി വെച്ചിരുന്നു. രാജ്യത്തിന്റെ സമ്പദ്മേഖലക്ക് ഉണർവ് പകരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗ്രാന്റ് പ്രീ മൽസരാർഥികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയത് വിനോദ സഞ്ചാര, ഹോട്ടൽ വ്യവസായമടക്കമുള്ള വിവിധ മേഖലകളെ പ്രതികൂലമായി ബാധിക്കും.

Tags:    

Similar News