ബഹ്റൈനിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 135 ആയി

രാജ്യത്ത് നിലവിൽ 341 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 3 പേരുടെ നില ഗുരുതരമാണ്.

Update: 2020-04-09 10:21 GMT

ബഹ്റൈനിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 135 ആയി. ഇവരിൽ ആറുപേർ രോഗവിമുക്തി നേടി. രാജ്യത്ത് നിലവിൽ 341 പേരാണ് ചികിൽസയിലുള്ളത്. ഇവരിൽ 3 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനിലതൃപ്തികരമാണെന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബഹ്റൈനിൽ നടന്ന രോഗ പരിശോധനകളുടെ എണ്ണം അരലക്ഷം കവിഞ്ഞു. 52804 പേർക്കാണ് കോവിഡ് പരിശോധനകൾ നടത്തിയത്. 477 പേർ ഇതിനകം രോഗവിമുക്തി നേടി.

Tags:    

Similar News