തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റ് പുനരാരംഭിക്കുമെന്ന് ബഹ്റൈന്‍
ആഗസ്റ്റ് ഒമ്പത് മുതൽ പുതിയ വർക്ക് പെർമിറ്റുകൾക്കുള്ള അപേക്ഷ സ്വീകരിക്കും.
Update: 2020-07-30 18:34 GMT
ബഹ് റൈനിൽ തൊഴിലാളികൾക്കുള്ള വർക്ക് പെർമിറ്റുകൾ അനുവദിക്കുന്നത് പുനരാരംഭിക്കാൻ തീരുമാനം. ആഗസ്റ്റ് ഒമ്പത് മുതൽ പുതിയ വർക്ക് പെർമിറ്റുകൾക്കുള്ള അപേക്ഷ സ്വീകരിക്കും.
ലേബർ മാർക്കറ്റ് മാർക്കറ്റ് റഗുലേറ്ററി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ പുതിയ വർക്ക് പെർമിറ്റ് അനുവദിക്കുന്നത് മാർച്ച് മുതൽ നിർത്തിവെച്ചിരുന്നു. വർക്ക് പെർമിറ്റ് അനുവദിക്കാൻ തീരുമാനിച്ചതോടെ വിദേശത്തുനിന്ന് തൊഴിലാളികളുടെ റിക്രൂട്ട്മെൻ്റും പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.