എണ്ണ ഉത്പാദന നിയന്ത്രണം തുടരാൻ ഒപെക് ധാരണ

ഇക്കാര്യത്തിൽ രാഷ്ട്രങ്ങൾ തമ്മിൽ ധാരണയിലെത്തുകയാണെന്ന വാർത്തകൾക്ക് പിന്നാലെ ആഗോള വിപണിയിൽ എണ്ണ വില ഉയർന്നു.

Update: 2020-11-18 01:40 GMT

എണ്ണ ഉത്പാദന നിയന്ത്രണം തുടരാൻ ഒപെക് രാജ്യങ്ങൾ ധാരണയിലെത്തി. എണ്ണോത്പാദക രാജ്യങ്ങളും അവരുടെ കൂട്ടായ്മയും ചേർന്നാണ് നിലവിൽ എണ്ണോത്പാദനം നിയന്ത്രിക്കുന്നത്. വില കുറയാതിരിക്കാൻ തുടരുന്ന നിയന്ത്രണം അടുത്ത വർഷം വരെ തുടരാനാണ് ഈ കൂട്ടായ്മയുടെ പദ്ധതി. നിലവിൽ ശരാശരി നാൽപത് ഡോളറാണ് ക്രൂഡ് ഓയിൽ വില.

വില നിയന്ത്രണം അടുത്ത വർഷാവസാനം വരെ നീട്ടുമെന്ന ധാരണക്ക് പിന്നാലെ എണ്ണവില വർധിച്ചു. നാല് ശതമാനം വർധിച്ച ബ്രന്റ് ക്രൂഡ് ഓയിൽ വിലയിപ്പോൾ 45 ഡോളറിലാണ്. കോവിഡ് സാഹചര്യത്തിലാണ് എണ്ണ വില റെക്കോർഡ് നിലയിലേക്ക് താഴ്ന്നത്. വാക്സിൻ കണ്ടെത്തിയാലും മെച്ചപ്പെട്ട നിലയിലേക്ക് വിലയെത്താൻ സമയമെടുക്കും. ഇതു കൂടി കണക്ക് കൂട്ടിയാണ് ഒപെക് നീക്കം. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ അരാംകോ കോവിഡിനിടയിലും ലാഭത്തിൽ തുടരുന്നുണ്ട്. നിക്ഷേപർക്കുള്ള ലാഭ വിഹിതം കമ്പനി വിതരണം ചെയ്യുന്നുണ്ട്.

Full View
Tags:    

Similar News