റാസൽ ഖൈമയിൽ ഓട്ടോണമസ് വാഹനങ്ങൾക്ക് പുതിയ നിയമങ്ങൾ
തുടർച്ചയായ മോണിറ്ററിങ്ങ് ഉറപ്പാക്കലാണ് ലക്ഷ്യം
Update: 2026-01-20 11:04 GMT
ദുബൈ: റാസൽ ഖൈമ ഭരണത്തലവൻ ഷൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി യുഎഇയിലെ ഓട്ടോണമസ് വാഹനങ്ങളുടെ പ്രവർത്തനവും നിയന്ത്രണവും സംബന്ധിച്ച് പുതിയ നിയമം പുറത്തിറക്കി. തുടർച്ചയായ ഡിജിറ്റൽ മോണിറ്ററിങ്ങ് സംവിധാനങ്ങളും നിർബന്ധിത പിരിയോഡിക് റിപ്പോർട്ടിങ്ങും നടപ്പിലാക്കി ഏറ്റവും ഉയർന്ന സുരക്ഷാ-ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കണം.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും ക്രമമായ വികസനം നിലനിർത്താനും ഇതിലൂടെ സാധിക്കുമെന്ന് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി. ഇതിലൂടെ ഓട്ടോണമസ് വാഹന രംഗത്ത് റാസൽഖൈമയെ മുൻനിരയിലെത്തിക്കുന്നതിനും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനും സാധിക്കും. ഒഫീഷ്യൽ ഗസറ്റ് പ്രസിദ്ധീകരിക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.