കടലാസിന് വിട നൽകി ദുബൈ ആർ.ടി.എ; നടപടികള്‍ ഇനി ഇ- മാര്‍ഗങ്ങളിലൂടെ മാത്രം 

സേവന മേഖലയെ പേപ്പർരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം.

Update: 2021-03-30 02:55 GMT

ദുബൈ ഗവൺമെന്‍റ് മുന്നോട്ടുവെച്ച കടലാസ് രഹിത ലക്ഷ്യത്തിൽ കണ്ണിചേർന്ന് ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. വാഹന നിയമലംഘനം, പിഴകൾ ഉൾപെടെയുള്ള എല്ലാ കാര്യത്തിലും അച്ചടിച്ച പേപ്പറുകൾ നൽകുന്നത് ഒഴിവാക്കും. പകരം ഉപഭോക്താക്കൾക്ക് ഇ- ടിക്കറ്റുകൾ നൽകുമെന്ന് ആർ.ടി.എ അറിയിച്ചു.

സേവന മേഖലയെ പേപ്പർരഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നീക്കം. അച്ചടി സംബന്ധമായ ഭാരിച്ച സാമ്പത്തിക ചിലവ് ഗണ്യമായി കുറക്കാനും ഇതിലൂടെ സാധിക്കും. ഫൈൻ സംബന്ധിച്ച കടലാസുകൾ വാഹനത്തിന്‍റെ മുൻവശത്ത് സ്ഥാപിക്കുന്നത് ഒഴിവാക്കുന്നതിലൂടെ ഉപഭോക്താക്കളുടെ സ്വകാര്യതയെ മാനിക്കാനും കഴിയും.

Advertising
Advertising

സ്മാർട്ട് വാഹനങ്ങൾ സജ്ജമാക്കിയതോടെ വാഹനങ്ങളുടെ പാർക്കിങ് ലംഘന പരിശോധനയ്ക്കും ഇനി സ്മാർട്ട് മാർഗമാകും സ്വീകരിക്കുക. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രവും നിയമം ലംഘിച്ച സ്ഥലം വ്യക്തമാക്കുന്ന മാപ്പും സഹിതം വാഹനം ഓടിക്കുന്നവർക്ക് ലഭിക്കുന്ന തരത്തിൽ പുതിയൊരു ഫീച്ചർ കൂടി ആർ.ടി.എയുടെ വെബ്സൈറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്.

Full View

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Tags:    

Similar News