സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി

ജീവിക്കുന്ന രാജ്യത്തെ നിയമവും ആചാരവും പാരമ്പര്യവും മാനിക്കണമെന്നും അംബാസിഡർ പറഞ്ഞു

Update: 2021-05-27 01:50 GMT

സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്. ജീവിക്കുന്ന രാജ്യത്തെ നിയമവും ആചാരവും പാരമ്പര്യവും മാനിക്കണമെന്നും അംബാസിഡർ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടലുകൾ കാരണം പ്രവാസികൾ പ്രശ്‌നത്തിൽ അകപ്പെട്ട ചില സംഭവങ്ങൾ എംബസിയുടെ ശ്രദ്ധയിൽ പെട്ടതായി അംബാസിഡർ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലുള്ള കുവൈത്ത് പ്രവാസികളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട ആശങ്കകൾ കുവൈത്തിലെയും ഇന്ത്യയിലെയും ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയതായും വിഷയത്തിൽ കൂടുതൽ വ്യക്തതയും പ്രതികരണങ്ങളും ലഭിക്കുമ്പോൾ എംബസി അറിയിക്കുമെന്നും അംബാസിഡർ പറഞ്ഞു . 'ഇന്ത്യയിലെ കോവിഡ് സാഹചര്യവും വിദേശത്തു നിന്നുള്ള സഹായവും' എന്ന വിഷയത്തിൽ ആയിരുന്നു ഇന്നത്തെ ഓപ്പൺ ഹൌസ്. 


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News