കുവൈത്തിൽ തറാവീഹ് നമസ്കാരം 15 മിനുട്ടിൽ കൂടരുതെന്ന് നിർദ്ദേശം

കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരോട് വീടുകളിൽ വച്ച് നമസ്കാരം നിർവഹിക്കാനും മന്ത്രിസഭ അഭ്യർത്ഥിച്ചു

Update: 2021-04-13 02:42 GMT

കുവൈത്തിൽ തറാവീഹ് നമസ്കാരം 15 മിനുട്ടിൽ കൂടരുതെന്നു മന്ത്രിസഭാ നിർദ്ദേശം . പുരുഷന്മാർക്ക് മാത്രമാണ് തറാവീഹിനു അനുമതി ഉള്ളത് . കോവിഡ് പ്രതിരോധ കുത്തി വെപ്പ് എടുക്കാത്തവരോട് വീടുകളിൽ വച്ച് നമസ്കാരം നിർവഹിക്കാനും മന്ത്രിസഭ അഭ്യർത്ഥിച്ചു . റമദാനിലെ പ്രത്യേക രാത്രി നമസ്കാരമായ തറാവീഹിന് പുരുഷന്മാർക്ക് മാത്രം അനുമതി നൽകിയാൽ മതിയെന്ന് മന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു . ഇതിനു പുറമെയാണ് തറാവീഹിന്‍റെ സമയം 15 മിനുട്ടിൽ പരിമിതപ്പെടുത്താൻ ഇന്ന് വൈകീട്ട് ചേർന്ന മന്ത്രിസഭ യോഗം തീരുമാനിച്ചത്. ഇശാ നമസ്കാരം കഴിഞ്ഞ ഉടൻ പതിനഞ്ചു മിനിറ്റിനുള്ളിൽ തറാവീഹ് നമസ്കാരം പൂർത്തിയാക്കണം എന്നു നിർദേശം നൽകിയിട്ടുണ്ട് .

കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തിൽ പള്ളികളിൽ ഭജനമിരിക്കൽ , മതപഠന ക്ലാസുകൾ , ഇഫ്താർ എന്നിവക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രാർത്ഥനാ സമയം കഴിഞ്ഞാലും ഉടനെ പള്ളികൾ അടക്കണമെന്നും മന്ത്രിസഭ നിർദേശം നൽകി . കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കകത്തവർ പള്ളികളിൽ വരുന്നത് പരമാവധി ഒഴിവാക്കണമെന്നും പ്രാർത്ഥനകൾ വീടുകളിൽ വെച്ച് നിർവഹിക്കണമെന്നും കാബിനറ്റ് യോഗം വിശാസികളോട് അഭ്യർത്ഥിച്ചു .

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News