റമദാനില്‍ 11 ലക്ഷം ഭക്ഷണപ്പൊതികൾ നല്‍കാനൊരുങ്ങി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്

എംബസി, അസോസിയേഷൻ, സമാന മനസ്‌കരായ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് ഭക്ഷ്യ കിറ്റുകള്‍ നല്‍കുക

Update: 2021-04-18 01:54 GMT

റമദാനില്‍ സി.എസ്.ആർ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 11 ലക്ഷം ഭക്ഷണപ്പൊതികൾ നല്‍കാനൊരുങ്ങി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ്. എംബസി, അസോസിയേഷൻ, സമാന മനസ്‌കരായ സംഘടനകള്‍ എന്നിവയുമായി സഹകരിച്ചാണ് ഭക്ഷ്യ കിറ്റുകള്‍ നല്‍കുക. തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യും. ജി.സി.സി, ഫാര്‍ ഈസ്റ്റ്, യു.എസ്.എ എന്നിവിടങ്ങളിൽ റമദാനിൽ സി.എസ്.ആർ പ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി.

മറ്റ് സ്ഥാപനങ്ങള്‍ക്ക് ഇത്തരം ദൗത്യങ്ങളുമായി മുന്നോട്ട് വരാന്‍ പദ്ധതി ഉപകരിക്കുമെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം പറഞ്ഞു. ഭക്ഷ്യ കിറ്റുകളില്‍ പ്രധാനമായും അരി, ഗോതമ്പ്, മറ്റ് ധാന്യവര്‍ഗങ്ങള്‍, എണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളാണുള്ളത്. വിവിധ കൂട്ടായ്മകളിലൂടെയും മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ നല്‍കുന്ന റഫറന്‍സുകളിലൂടെയുമാണ് അർഹതപ്പെട്ടവരെ കണ്ടെത്തുക.

പ്രതികൂല സാഹചര്യം കാരണം പ്രയാസപ്പെടുന്ന സഹജീവികളെ തുണക്കാൻ സാധിക്കുന്നതിൽ സംതൃപ്തിയുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്‌സ് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.

Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Similar News