സൗദിയില്‍ പൊതുഗതാഗത മേഖലയില്‍ സ്വകാര്യപങ്കാളിത്തം; 15 നഗരങ്ങളില്‍ പുതിയ പദ്ധതി

അഞ്ഞൂറില്‍ കുറയാത്ത വാഹനങ്ങളുള്ള സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് പദ്ധതിയില്‍ പങ്കാളിത്തം അനുവദിക്കുക.

Update: 2021-05-04 01:35 GMT
By : Web Desk

സൗദിയില്‍ പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന് പുതിയ പദ്ധതി. സ്വകാര്യ മേഖലാ കമ്പനികളുമായി ചേര്‍ന്നാണ് പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. രാജ്യത്തെ പതിനഞ്ച് നഗരങ്ങളിലാണ് പുതിയ പദ്ധതി നടപ്പിലാക്കുക.

രാജ്യത്തെ പൊതു ഗതാഗത മേഖലയെ ശക്തിപ്പെടുത്തുന്നതിനും മെച്ചപ്പെട്ട സൗകര്യങ്ങളേര്‍പ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. ഗതാഗത രംഗത്തുള്ള സ്വകാര്യ കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. വിശിഷ്ട ഗതാഗത പങ്കാളി എന്ന പേരിലാണ സംരംഭം.

രാജ്യത്തെ സ്വകാര്യ മേഖലയുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനും നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ദേശീയ തലത്തില്‍ രൂപം നല്‍കിയ ശരീഖ് പദ്ധതിക്ക് കീഴിലാണ് പുതിയ സംരംഭം. രാജ്യത്തെ പതിനഞ്ച് നഗരങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഗതാഗത പദ്ധതി നടപ്പിലാക്കുക. അഞ്ഞൂറില്‍ കുറയാത്ത വാഹനങ്ങളുള്ള സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമാണ് പദ്ധതിയില്‍ പങ്കാളിത്തം അനുവദിക്കുക.

Advertising
Advertising

ബസുകള്‍, ട്രക്കുകള്‍, ടാക്‌സികള്‍, റെന്‍റ് എ കാറുകള്‍ തുടങ്ങിയ എല്ലാ വിഭാഗത്തിലും പെട്ട വാഹനങ്ങള്‍ ഉള്ള സ്ഥാപനങ്ങള്‍ക്കും പദ്ധതിയില്‍ ചേരാന്‍ അവസരമുണ്ട്. കര, നാവിക, റെയില്‍ ഗതാഗത മേഖലകള്‍ക്കുള്ള സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ സംരംഭം വഴി ലക്ഷ്യമിടുന്നുണ്ട്. ഗതാഗത മന്ത്രാലയത്തിന് കീഴില്‍ ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പദ്ധതി നടപ്പിലാക്കുന്നത്.


Full View


Tags:    

By - Web Desk

contributor

Similar News