നടപ്പാതയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് പാഞ്ഞു കയറി; 15 പേര്‍ക്ക് ദാരുണാന്ത്യം

13 തൊഴിലാളികള്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്

Update: 2021-01-19 04:33 GMT

സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ പാതയോരത്ത് കിടന്നുറങ്ങിയ തൊഴിലാളികളുടെ ദേഹത്തുകൂടി ട്രക്ക് പാഞ്ഞു കയറി 15 പേര്‍ക്ക് ദാരുണാന്ത്യം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ട്രാക്ടറുമായി കൂട്ടിയിടിച്ച ട്രക്ക് നിയന്ത്രണംവിട്ട് നടപ്പാതയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

13 തൊഴിലാളികള്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. ആറു പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം രാജസ്ഥാനിലെ ബന്‍സ്വാഡ ജില്ലക്കാരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertising
Advertising

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. സൂറത്തില്‍ ട്രക്ക് അപകടത്തെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട സംഭവം അതി ദാരുണമാണ്. ദുഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ് തന്റെ ചിന്ത. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

Tags:    

Similar News