സൗദി 17 വയസ് പൂർത്തിയായ പെൺകുട്ടികൾക്കും ഡ്രൈവിംഗ് ലൈസൻസ് നൽകും

നിലവിൽ ആൺകുട്ടികൾക്ക് മാത്രമാണ് പതിനേഴാം വയസ്സിൽ ലൈസൻസ് അനുവദിക്കുന്നത്.

Update: 2021-06-03 02:10 GMT

17 വയസ് പൂർത്തിയായ പെൺകുട്ടികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുമെന്ന് സൗദി അറേബ്യ. നിലവിൽ ആൺകുട്ടികൾക്ക് മാത്രമാണ് പതിനേഴാം വയസ്സിൽ ലൈസൻസ് അനുവദിക്കുന്നത്. വിദേശികളായ പെൺകുട്ടികൾക്കും 17 വയസ് പൂർത്തിയായാൽ ലൈസൻസ് അനുവദിക്കും.

സൗദിയിൽ നിലവിൽ 17 വയസ് പൂർത്തിയായ ആൺകുട്ടികൾക്ക് മാത്രമായിരുന്നു ഡ്രൈവിംഗ് ലൈസൻസ് അനുവദിച്ചത്. 18 വയസ്സിൽ പെൺകുട്ടികൾക്കും അനുവദിച്ചുപോന്നു. ഇനി രണ്ടു കൂട്ടർക്കും ഒരേ പ്രായത്തിൽ ലൈസൻസ് ലഭിക്കുമെന്നതാണ് പുതിയ തീരുമാനത്തിന്റെ പ്രത്യേകത. ഇതിനായി 17 വയസ് തികഞ്ഞ പെൺകുട്ടികൾ ആറു ഫോട്ടോകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡ്രൈവിംഗ് സ്‌കൂളിനാണ് ലൈസൻസ് അപേക്ഷ നൽകേണ്ടത്. ഇവർക്ക് ഒരു വർഷ കാലാവധിയുള്ള ഡ്രൈവിംഗ് ലൈസൻസ് ആണ് അനുവദിക്കുക.

Advertising
Advertising

18 വയസ് പൂർത്തിയായ ശേഷം ലൈസൻസ് ദീർഘ കാലാവധിയോടെ മാറ്റി നൽകും. ശാരീരിക പ്രയാസങ്ങളുള്ളവർക്ക് ലൈസൻസ് അനുവദിക്കില്ല. 17 വയസ്സിൽ ലഭിക്കുന്ന ലൈസൻസിനും എല്ലാ തരത്തിലുള്ള ഗതാഗത നിയമങ്ങള്‍ ബാധകമാണ്. ഡ്രൈവിംഗ് സ്‌കൂളിൽ തിയറി പരീക്ഷയും ഡ്രൈവിംഗ് ടെസ്റ്റും പാസാകുന്നവർക്കാണ് ഡ്രൈവിംഗ് ലൈസൻസുകൾ അനുവദിക്കുക.

Full View

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News