മണ്ണാർക്കാട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

തെങ്കര, മണലാടി സ്വദേശി ചേരികല്ലൻ ഉബൈദ് ആണ് മരിച്ചത്

Update: 2026-01-18 13:58 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: മണ്ണാർക്കാട് സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു. തെങ്കര, മണലാടി സ്വദേശി ചേരികല്ലൻ ഉബൈദ് ആണ് മരിച്ചത്. 51 വയസ്സായിരുന്നു. ത്വാഇഫിലെ അസീസിയ്യയിൽ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ത്വാഇഫ്-റിയാദ് ഹൈവേയിൽ റിള് വാനു സമീപം വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. ത്വാഇഫിലെ കിംഗ് ഫൈസൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിട്ടുള്ളത്.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News