നാല് രാജ്യങ്ങളുമായി പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്ത് സൗദി

തുർക്കി, സ്‌പെയിൻ, ജോർദാൻ, ഇറാഖ് വിദേശകാര്യ മന്ത്രിമാരുമായി സൗദി വിദേശകാര്യ മന്ത്രി ചർച്ച നടത്തി

Update: 2026-01-18 10:11 GMT

റിയാദ്: നാല് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി പ്രാദേശിക സംഭവവികാസങ്ങൾ ചർച്ച ചെയ്ത് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ. തുർക്കി, സ്‌പെയിൻ, ജോർദാൻ, ഇറാഖ് വിദേശകാര്യ മന്ത്രിമാരുമായാണ് സൗദി വിദേശകാര്യ മന്ത്രി ചർച്ച നടത്തിയത്. മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കാനുള്ള സംയുക്ത ശ്രമങ്ങളടക്കമുള്ളവയാണ് ഫോൺ വഴി ചർച്ച ചെയ്തത്.

ശനിയാഴ്ച വൈകുന്നേരമാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാന് ഫോൺ കോളുകൾ ലഭിച്ചത്. ജോർദാൻ പ്രധാനമന്ത്രിയും വിദേശകാര്യ-പ്രവാസി മന്ത്രിയുമായ അയ്മാൻ സഫാദിയുമായി പ്രാദേശിക സംഭവികാസങ്ങളും മേഖലയിൽ സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതിനുള്ള സംയുക്ത ശ്രമങ്ങളും മന്ത്രി ചർച്ച ചെയ്തു. ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുവാദ് ഹുസൈനുമായി ഉഭയകക്ഷി ബന്ധങ്ങൾ, പുതിയ പ്രാദേശിക സംഭവവികാസങ്ങൾ, അവയുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങൾ എന്നിവയും അദ്ദേഹം അവലോകനം ചെയ്തു.

സ്പാനിഷ് വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽവാരസുമായി മേഖലാ, അന്തർദേശീയ രംഗങ്ങളിലെ സംഭവവികാസങ്ങളും അവയുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമങ്ങളും ബിൻ ഫർഹാൻ ചർച്ച ചെയ്തു.

അതേസമയം, തുർക്കി വിദേശകാര്യ മന്ത്രി ഹകാൻ ഫിദാനുമായും ഫോൺ വഴി മേഖലയിലെ പുതിയ സംഭവവികാസങ്ങൾ സംസാരിച്ചു. അവയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൈമാറുകയും ചെയ്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News