റിയാദില്‍ വാഹനാപകടം: മലയാളി മരിച്ചു
പാലക്കാട് സ്വദേശി മുഹമ്മദ് ബഷീര്‍ ആണ് മരിച്ചത്
Update: 2021-06-05 02:50 GMT
സൗദിയിലെ റിയാദില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. പാലക്കാട് ചളവറ സ്വദേശി മുഹമ്മദ് ബഷീര്‍ ആണ് മരിച്ചത്. റിയാദ് - ജിദ്ദ ഹൈവേയില്‍ അല്‍ഖുവയ്യയില്‍ വെച്ചാണ് അപകടമുണ്ടായത്.
മുഹമ്മദ് ബഷീര്‍ സഞ്ചരിച്ചിരുന്ന ട്രെയ്‍ലര്‍ മറ്റൊരു ട്രെയ്‍ലറുമായി കൂട്ടിയിടിച്ച് തീ പിടിച്ചാണ് അപകടമുണ്ടായത്. 18 വര്‍ഷമായി റിയാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബഷീര്‍ ജിദ്ദയിലേക്ക് ട്രാന്‍സ്ഫറായതിനെ തുടര്‍ന്നാണ് യാത്ര തിരിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം റിയാദില്‍ ഖബറടക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.