സിനോഫാം വാക്സിൻ ഫലപ്രദം: വാക്സിൻ സ്വീകരിച്ചവരിൽ അണുബാധ കുറവ്

വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവരിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഗവേഷണഫലം വെളിപ്പെടുത്തുന്നു.

Update: 2021-04-20 01:12 GMT

കോവിഡ് ബാധിച്ചവരുടെ ആശുപത്രി വാസം ഒഴിവാക്കുന്നതിന് സിനോഫാം വാക്‌സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് അബൂദബിയിൽ നടത്തിയ പഠന റിപ്പോർട്ട്. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവരിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഗവേഷണഫലം വെളിപ്പെടുത്തുന്നു.

കോവിഡ് ബാധിച്ചവരുടെ ആശുപത്രി വാസം ഒഴിവാക്കുന്നതിന് സിനോഫാം വാക്‌സിൻ 90 ശതമാനത്തിലധികം ഫലപ്രദമാണെന്ന് അബൂദബിയിൽ നടത്തിയ പഠന റിപ്പോർട്ട്. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചവരിൽ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ഗവേഷണഫലം വെളിപ്പെടുത്തുന്നു. രണ്ടു ഡോസുകളും പൂർത്തിയാക്കിയവരിൽ കോവിഡ്‌ മൂലമുള്ള മരണം ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നതിൽ പ്രധാനം.

Advertising
Advertising

അബൂദബി പബ്ലിക് ഹെൽത്ത് സെന്ററാണ് പഠനം നടത്തിയത്. രണ്ടു ഡോസുകളും സ്വീകരിച്ച് രോഗബാധിതരായവരിൽ ഭൂരിഭാഗം പേരിലും നേരിയ ലക്ഷണങ്ങൾ മാത്രമാണ് കണ്ടത്. ഇവർക്കാകട്ടെ ആശുപത്രിയിൽ ചികിത്സയുടെ ആവശ്യം ഉണ്ടായില്ല. 95 ശതമാനം പേർക്കും തീവ്രപരിചരണ വിഭാഗം ആവശ്യമായതുമില്ല. പഠനം എന്നാണ് നടത്തിയതെന്നോ എത്ര പേരെ ഗവേഷണത്തിൽ ഉൾപ്പെടുത്തിയെന്നോ വ്യക്തമല്ല.

Full View


Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News