കൊല്ലം സ്വദേശിയെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇലക്ട്രിക് എൻജിനിയറായ ശ്രീകുമാർ രണ്ടുമാസം മുമ്പാണ് ജോലിതേടി സന്ദർശകവിസയിൽ ദുബൈയിൽ എത്തിയത്

Update: 2023-05-15 12:52 GMT

ദുബൈ: കൊല്ലം സ്വദേശിയെ ദുബൈയിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാലമ്മൂട് ഡി. ശ്രീകുമാറാണ് (46) മരിച്ചത്. ദുബൈ കരാമയിൽ താമസിക്കുന്ന കെട്ടിടത്തിലാണ് ഞായറാഴ്ച ഇദ്ദേഹത്തെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇലക്ട്രിക് എൻജിനിയറായ ശ്രീകുമാർ രണ്ടുമാസം മുമ്പാണ് ജോലിതേടി സന്ദർശകവിസയിൽ ദുബൈയിൽ എത്തിയത്. നേരത്തേ 12 വർഷത്തോളം ദുബൈയിൽ ജോലി ചെയ്തിരുന്നു. അഞ്ചുവർഷം മുമ്പ് നാട്ടിലേക്ക് പോയി വീണ്ടും ജോലി തേടി വന്നതാണ്. രണ്ടു മക്കളുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News