സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ശാഖ പ്രവര്‍ത്തനമാരംഭിച്ചു
ഖത്തറില്‍ കൂടുതല്‍ ശാഖകള്‍ ഉടന്‍ തുറക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു
ഖത്തർ: ഖത്തറിലെ പ്രമുഖ റീട്ടെയില്‍ ഗ്രൂപ്പായ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ പുതിയ ശാഖ അല്‍വക്രയിലെ ബര്‍വ വില്ലേജില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തറില്‍ കൂടുതല്‍ ശാഖകള്‍ ഉടന്‍ തുറക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
വിശാലമായ ഷോപ്പിങ് സൌകര്യങ്ങളോടെയാണ് ബര്‍വ വില്ലേജില്‍ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നത്.ഭക്ഷ്യ വസ്തുക്കള്‍, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, തുടങ്ങിയവയെല്ലാം ആകര്‍ഷകമായ വിലയില്‍ തെരഞ്ഞെടുക്കാം.അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുകയാണ് സഫാരി.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഹമദ് ദാഫര്‍ അബ്ദുല്‍ ഹാദി അല്‍ അഹ്ബാബി.സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദീന്‍,ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 5 നിസാന്‍ പട്രോള്‍ എസ്യുവികള്‍ നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കും. സഫാരിയുടെ ഏതെങ്കിലും ശാഖയില്‍ നിന്ന് 50 റിയാലിന് ഷോപ്പിങ് നടത്തുന്നവര്‍ക്കാണ് കൂപ്പണ്‍ ലഭിക്കുക.
മുന്‍ മന്ത്രി കെഇ ഇസ്മായില്‍, പാറക്കല്‍ അബ്ദുള്ള, ഖത്തറിലെ ഇന്ത്യന്‍ കമ്യൂണിറ്റി പ്രതിനിധികള്‍, സഫാരി ഗ്രൂപ്പ് മാനേജ്മെന്റ് പ്രതിനിധികള്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.,