ഐ.എം.ഐ സലാല: കെ.ഷൗക്കത്തലി മാസ്റ്റർ പ്രസിഡന്റ്, സാബുഖാൻ ജെ. ജന.സെക്രട്ടറി
Update: 2025-12-16 18:44 GMT
സലാല: ഐ.എം.ഐ സലാലയുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള പ്രസിഡന്റായി കെ.ഷൗക്കത്തലി മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു. സാബുഖാൻ ജെ. ജനറൽ സെക്രട്ടറിയും കെ.ജെ. സമീർ സെക്രട്ടറിയുമാണ്. കെ.പി. അർഷദാണ് ഫൈനാൻസ് സെക്രട്ടറി. ജി. സലിം സേട്ട് വൈസ് പ്രസിഡന്റാണ്.
കേന്ദ്ര ഭാരവാഹികളെ കൂടാതെ കെ.എം. ഹാഷിം, കെ. മുഹമ്മദ് സാദിഖ്, മുസ്അബ് ജമാൽ, മൻസൂർ വേളം, സജീബ് ജലാൽ, സൈനുദ്ദീൻ കെ., സലാഹുദ്ദീൻ, അബ്ദുല്ല മുഹമ്മദ്, ഫഹീം മങ്കട, ഫസ്ന അനസ്, റജീന, മദീഹ ഹാരിസ്, തസ്റീന ഗഫൂർ എന്നിവരും കേന്ദ്രസമിതിയംഗങ്ങളാണ്.
വിവിധ വകുപ്പ് കൺവീനർമാരെയും ഏരിയ, യൂണിറ്റ് ഭാരവഹികളെയും തെരഞ്ഞെടുത്തു. ഐഡിയൽ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് ടി. മുഹമ്മദ് വേളം നേതൃത്വം നൽകി.