മലയാളി യുവ ഡോക്ടർ ഇബ്രിയിലെ വാദി ധാമിൽ മുങ്ങി മരിച്ചു

ബുധനാഴ്ച വൈകിട്ട് വാദി ധാമിലെ വെള്ളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി അപകടത്തിൽ പെടുകയായിരുന്നു

Update: 2025-02-26 21:05 GMT
Editor : abs | By : Web Desk

മസ്‌കത്ത്: ഒമാൻ ഹെൽത്ത് മിനിസ്ട്രിയിലെ യുവ ഡോൿടർ മലപ്പുറം കോക്കൂർ വട്ടത്തൂർ വളപ്പിൽ നവാഫ് ഇബ്രാഹിം (34) ഇബ്രിയിലെ വാദി ധാമിൽ മുങ്ങി മരിച്ചു. നിസ് വ ആശുപത്രിയിലെ എമർജൻസി വിഭാഗം ഡോക് ടറായിരുന്നു ഇദ്ദേഹം. ഭാര്യ ഡോ:നിഷിയയും മകനുമൊത്ത് വാദി ധാം സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. മകനുമൊത്ത് കുളിച്ച് കൊണ്ടിരിക്കെ കാൽ വഴുതി വാദിയിലേക്ക് വീഴുകയായിരുന്നു. പാറയിൽ കുടുങ്ങിയ ഇദ്ദേഹത്തെ സമീപത്തുണ്ടായിരുന്ന മറ്റ് ടൂറിസ്റ്റുകൾ എത്തിയാണ് പുറത്തെടുത്തത്. ഉടനെ സി.പി.ആർ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം ഇബ്രി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

Contributor - Web Desk

contributor

Similar News