ചെന്നൈ - മസ്‌കത്ത് റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിക്കാൻ ഇൻഡിഗോ

മെയ് 14 മുതൽ സർവീസ് ആരംഭിക്കും

Update: 2026-02-09 12:27 GMT
Editor : razinabdulazeez | By : Web Desk

മസ്കത്ത്: ചെന്നൈ - മസ്‌കത്ത് റൂട്ടിൽ നേരിട്ടുള്ള സീസണൽ സർവീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്ത്യയുടെ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ. ദക്ഷിണേന്ത്യയും ഒമാനും തമ്മിലുള്ള യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസ്. 2026 മെയ് 14 മുതലാണ് ചെന്നൈയിൽ നിന്നുള്ള സർവീസ് ആരംഭിക്കുന്നത്. ആഴ്ചയിൽ മൂന്ന് ദിവസങ്ങളിലായിരിക്കും വിമാനം സർവീസ് നടത്തുക.

ചെന്നൈയിൽ നിന്ന് മസ്‌കത്തിലേക്കുള്ള (6E 1203) വിമാനം ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 23:45-ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 02:15-ന് മസ്‌കത്തിലെത്തും. മസ്‌കത്തിൽ നിന്ന് ചെന്നൈയിലേക്കുള്ള (6E 1204) വിമാനം ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 03:15-ന് മസ്‌കത്തിൽ നിന്ന് പുറപ്പെട്ട് രാവിലെ 08:15-ന് ചെന്നൈയിലെത്തും. മസ്‌കത്തിൽ നിന്നുള്ള മടക്ക സർവീസുകൾ മെയ് 15 മുതലാണ് ആരംഭിക്കുക.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News