ടൂർസ് ഓഫ് ഒമാൻ നാലാം ഘട്ടം: നാളെയും ഭാഗിക റോഡ് അടച്ചിടൽ

റേസ് റൂട്ടിൽ പാർക്കിങ് നിരോധനം

Update: 2026-02-09 09:45 GMT

മസ്‌കത്ത്: ടൂർസ് ഓഫ് ഒമാൻ നാലാം ഘട്ടത്തോടനുബന്ധിച്ച് ഫെബ്രുവരി 10 ചൊവ്വാഴ്ചയും ഭാഗിക റോഡ് അടച്ചിടൽ. റോയൽ ഒമാൻ പൊലീസ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. റേസ് റൂട്ടിനോട് ചേർന്നുള്ള റോഡുകളുടെ ഇരുവശത്തും പാർക്കിങ് നിരോധിക്കും.

സൗത്ത് ബാത്തിന ഗവർണറേറ്റിലെ അൽ സവാദി ബീച്ചിൽ നിന്ന് രാവിലെ 11:05 നാണ് റേസ് ആരംഭിക്കുക. നാലാം ഘട്ടം സുഹാർ ബീച്ച് കോർണിഷിൽ അവസാനിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News