ഒമാനിലെ 'തജാവുബ്' പ്ലാറ്റ്‌ഫോമിൽ ഇതുവരെ 17 ലക്ഷം സന്ദർശകർ

ആറര ലക്ഷത്തോളം സജീവ ഉപയോക്താക്കൾ

Update: 2026-02-09 10:20 GMT

ഒമാനിലെ 'തജാവുബ്' പ്ലാറ്റ്‌ഫോമിൽ ഇതുവരെ 17 ലക്ഷം സന്ദർശകർ, 6,29,000 സജീവ ഉപയോക്താക്കൾ. നിർദേശങ്ങൾ, പരാതികൾ, റിപ്പോർട്ടുകൾ എന്നിവയ്ക്കുള്ള ഒമാനിലെ ദേശീയ പ്ലാറ്റ്‌ഫോമാണ് തജാവുബ്.

2026 ജനുവരി അവസാനത്തോടെ, പ്ലാറ്റ്‌ഫോം മൊത്തം 1,56,000 രേഖകൾ കൈകാര്യം ചെയ്തു. 63,000-ത്തിലധികം പരാതികൾ, 53,000 റിപ്പോർട്ടുകൾ, 12,000 നിർദേശങ്ങൾ, 27,000 അന്വേഷണങ്ങൾ എന്നിവയാണ് ഈ രേഖകളിലുള്ളത്. 2025 സെപ്റ്റംബറിലാണ് തജാവുബ് മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചത്. 40,000-ത്തിലധികം ഡൗൺലോഡുകൾ നേടിയ ആപ്പിന് 5 ൽ 4.4 ഉപയോക്തൃ റേറ്റിങ്ങുണ്ട്. 54 ഗവൺമെന്റ് സ്ഥാപനങ്ങളുടെ സേവനം പ്ലാറ്റ്‌ഫോമിലുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News